anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

എസ് കെ ജെഎം ജില്ലാ സുവർണ്ണ ജൂബിലി ജില്ലാ മുഅല്ലിം റാലിയും സമ്മേളനവും നവംബർ 23 ന് ചെർപ്പുളശ്ശേരിയിൽ

ചെർപ്പുളശ്ശേരി : സമസ്ത നൂറാം വാർഷികഅന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രചാരണത്തിന്റെയും,സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റിയുടെ സുവർണ്ണ ജൂബിലിയുടെയും ഭാഗമായി നവംബർ 23ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് ചെർപ്പുളശ്ശേരിയിൽ നടക്കുന്ന ജില്ലാ മുഅല്ലിം റാലിയുടെയും സമ്മേളനത്തിന്റെയും പ്രചരണാർത്ഥം എസ് കെ ജെ എം ജില്ലാ കമ്മിറ്റി നടത്തുന്ന സുവർണ്ണ ജൂബിലി ജില്ലാ സന്ദേശ യാത്രനാളെ മുതൽ 26, 27, 28, 29 കൂടിയ (ശനി, ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ) 5 ദിവസങ്ങളിലായി നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ ഉച്ചയ്ക്ക് 2. 30 ന് മുണ്ടേക്കരാട്സി കെ എം സ്വാദിഖ് മുസ്ലിയാരുടെ ഖബർ സിയാറത്തിന് ശേഷം ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന ഉപാധ്യക്ഷൻ കൊടക്കാട് സയ്യിദ് പി കെ ഇമ്പിച്ചിക്കോയ തങ്ങൾ ജാഥാ ക്യാപ്റ്റൻ ജില്ലാ പ്രസിഡണ്ട് കോട്ടോപാടം സി മുഹമ്മദലി ഫൈസിക്ക്പതാക കൈമാറി ഉദ്ഘാടനം ചെയ്യും.എസ് കെ ജെ എം സി സി ജനറൽ സെക്രട്ടറി കൊടക് എം അബ്ദുറഹ്മാൻ മുസ്ലിയാർ, സമസ്ത ജില്ലാ ജനറൽ സെക്രട്ടറി ഇ അലവി ഫൈസി കൊളപ്പറമ്പ്,സമസ്ത ജില്ലാ വർക്കിംഗ് സെക്രട്ടറി കെ സിഅബൂബക്കർ ദാരിമി മണ്ണാർക്കാട്, മുൻസിപ്പൽ ചെയർമാൻ ഫായിദ ബഷീർ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ സംബന്ധിക്കും.
തുടർന്ന് 26 ,27, 28, 29 തീയതികളിൽ ജില്ലയിൽ പ്രയാണം നടത്തുന്ന യാത്രക്ക്60 കേന്ദ്രങ്ങളിൽ സ്വീകരണവും നാല് സമാപന സമ്മേളനവും നടക്കും.
26ന് ഞായറാഴ്ച രാവിലെ 9 മണിക്ക് കറുകപുത്തൂരിൽ നിന്നും പ്രയാണം തുടങ്ങി വൈകീട്ട് 6.30 ന്കാരക്കാട് സെൻ്ററിൽ സമാപിക്കും.സമാപന സമ്മേളനത്തിൽ കബീർ അൻവരി നാട്ടുകൽ മുഖ്യപ്രഭാഷണം നടത്തും.
27 ന് തിങ്കളാഴ്ച രാവിലെ9 മണിക്ക് എടപ്പലത്തുനിന്ന് പ്രയാണം തുടങ്ങി വൈകുന്നേരം 6. 30ന് മുരിക്കും പറ്റയിൽ സമാപിക്കും.സമാപന സമ്മേളനത്തിൽ എസ്കെഎസ്എസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ റഷീദ് ഫൈസി കമാലി മോളൂർ മുഖ്യപ്രഭാഷണം നടത്തും.
28ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കോട്ടായിയിൽ നിന്നും പ്രയാണം തുടങ്ങിവൈകുന്നേരം 6. 30ന് കരിമ്പയിൽ സമാപിക്കും.സമാപന സമ്മേളനത്തിൽ എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി ജി എം സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തും.

29ന് ബുധനാഴ്ചരാവിലെ 9 മണിക്ക് കാഞ്ഞിരപുഴ നിന്ന് പ്രയാണം തുടങ്ങി വൈകുന്നേരം 5 മണിക്ക് അട്ടപ്പാടി മുക്കാലിയിൽ സമാപിക്കും.സമാപന സമ്മേളനത്തിൽ പികെ അൻവർ സ്വാദിഖ് ഫൈസികാഞ്ഞിരപ്പുഴ മുഖ്യപ്രഭാഷണം നടത്തും.
സി മുഹമ്മദലി ഫൈസ കോട്ടോപാടം ക്യാപ്റ്റൻ, എം മുഹമ്മദലി സഅദി ,എ എം റഫീഖ് ഫൈസി കൊറ്റിയോട് വൈസ് ക്യാപ്റ്റൻ,ടി കെ മുഹമ്മദ് കുട്ടി ഫൈസി കരുവാൻപടി ഡയറക്ടർ,എം എം ബഷീർ മാസ്റ്റർ മേൽമുറി,കബീർ അൻവരിനാട്ടുകൽ അസി:ഡയറക്ടർ,സി എം സുനീർ മുസ്ലിയാർ കുറുവട്ടൂർ കോഡിനേറ്റർ, പി കുഞ്ഞുമുഹമ്മദ് ഫൈസി മോളൂർ,കെ ടി സിദ്ധീഖുൽ അക്ബർ ഫൈസി ചളവറ അസി: കോഡിനേറ്റർ,കെ മൊയ്തീൻ ഹാജി വെസ്റ്റ് കൈപ്പുറം ,സിപി ഷാഹുൽഹമീദ് ഫൈസി കോട്ടായി ,പി കെ മുത്തലിബ് ചുനങ്ങാട്,പി പി സുലൈമാൻ ഫൈസി കുമരംപുത്തൂർ,സിപി നാസർ ഫൈസി കൂറ്റനാട്, അബ്ദുൽഹമീദ് ഫൈസി കരിമ്പ ,പി പി ഇബ്രാഹിംകുട്ടി ഫൈസി പരുതൂർ,പി അബ്ദുൽ റഷീദ് ഫൈസി കമാലി മോളൂർ,മുഹമ്മദ് ഹസീബ് ഫൈസി വല്ലപ്പുഴ,മുസ്തഫ അൻവരിനെല്ലായ,ഷാഫി ഫൈസി കോൽപ്പാടം,ഫൈസൽ മുസ്ലിയാർ കുറുവട്ടൂർ,ഹബീബുള്ള മാഹിരി കുമരം പുത്തൂർ,റാഷിദ് ഫൈസി പെരിങ്ങന്നൂർ,ജംഷീദ് ഫൈസി നാട പറമ്പ്,ഹംസ ദാരിമി ഇരുമ്പാലശ്ശേരി,ഹക്കീം ഫൈസി വല്ലപ്പുഴ അംഗങ്ങൾ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകും.
*യാത്ര റൂട്ട്* :
26/10/25 ഞായർ രാവിലെ 9 മണിക്ക് കറുകപുത്തൂർ, 9 . 30ന് ചാലശ്ശേരി, സെൻറർ 10 മണിക്ക് കൂറ്റനാട് സെൻറർ ,10. 30 ന് കൂനംമൂച്ചി , 11 മണിക്ക് കുമരനല്ലൂർ, 11. 30ന് കുമ്പിടി ,12 മണിക്ക് തൃത്താല ടൗൺ, ര 2മണിക്ക് കാരകുത്തങ്ങാടി, 2. 30ന് നാടപറമ്പ്, 3 മണിക്ക് തിരുവേഗപ്പുറസെൻറർ , 3. 30ന് കൈപ്പുറം, 4മണിക്ക് കൊപ്പംടൗൺ, 4. 30ന്ശങ്കരമംഗലം, 5മണിക്ക് പട്ടാമ്പി തോട്ടുങ്ങൽ ,5. 30ന് കരിമ്പുള്ളി, 6മണിക്ക് ഓങ്ങല്ലൂർ -പാറപ്പുറം, 6. 30ന് കാരക്കാട് സെൻറർ (സമാപനം)

27/10/25 തിങ്കൾ
രാവിലെ 9 മണിക്ക് എടപ്പലം,9 .30ന് കരിങ്ങനാട് ചന്തപ്പടി ,10 മണിക്ക് പപ്പടപ്പടി 10. 30 മുളയങ്കാവ്, 11 മണിക്ക് ചൂരക്കൂട് അത്താണി, 11.30 ന് കുറുവട്ടൂർ സെൻറർ, 12മണിക്ക് ചളവറ സെൻറർ, 2മണിക്ക് മോളൂർ, സെൻറർ 2 .30 ന് മാവുണ്ടിര കടവ്, 3 മണിക്ക് നെല്ലായ സിറ്റി,3. 30ന് ചെർപ്പളശ്ശേരി ടൗൺ, 4മണിക്ക് എലിയപ്പറ്റ,4. 30ന് കോതകുർശി സെൻറർ, 5മണിക്ക് കോട്ടക്കുളം, 5. 30ന് ഒറ്റപ്പാലം ടൗൺ, 6മണിക്ക് പത്തിരിപ്പാല ,6 .30 ന് മുരിക്കും പറ്റ (സമാപനം)

28/10/25ചൊവ്വ
രാവിലെ 9 മണിക്ക് കോട്ടായി ,9 .30ന് കുഴൽമന്ദം, 10.15 ന് ആലത്തൂർ,11 മണിക്ക് കുണ്ടുകാട്,12 മണിക്ക് കൊട്ടാരശ്ശേരി, 2മണിക്ക് വടക്കഞ്ചേരി,2.45 ന്അടിപ്പരണ്ട, 3.30 ന്പുതുനഗരം, 4.15 നല്ലേപ്പിള്ളി, 5മണിക്ക്പാലക്കാട് – മേപ്പറമ്പ്, 5.45 ന്ഒമ്പതാം മൈൽ, 6.30 ന്കരിമ്പ (സമാപനം)

29/10/25ബുധൻ
രാവിലെ 9 മണിക്ക് കാഞ്ഞിരം,9 .30ന് പുല്ലിശ്ശേരി സെൻറർ, 10ന് ചങ്ങലീരി പള്ളിപ്പടി, 10. 30 ന് കൂട്ടിലക്കടവ് , 11മണിക്ക്കൊടക്കാട്, ,11.30 ന് പാലോട് സെൻറർ,12 മണിക്ക് കുളപ്പറമ്പ്, 2മണിക്ക് കോട്ടോപ്പാടം, 2.30 ന് കുമരംപുത്തൂർ ചുങ്കം, 3മണിക്ക് മണ്ണാർക്കാട് കോടതി പടി ,3 . 30 ന് നെല്ലിപ്പുഴ, 4മണിക്ക് പുഞ്ചക്കോട് ,5 മണിക്ക് അട്ടപ്പാടി – മുക്കാലി (സമാപനം)
സുവർണ്ണ ജൂബിലിയുടെയും ജില്ലാ മുഅല്ലിം റാലിയുടെയും ഭാഗമായി 30 ന് വാണിയംകുളം എം എം ഐ സി യിൽരാവിലെ 10 മണിക്ക് കിഫായസംഗമവും, നവമ്പർ 2 ന് ജില്ലയിൽ 50 കേന്ദ്രങ്ങളിൽ നേതൃ സ്മൃതി സംഗമങ്ങളും, 9 ന്സുന്നി ബാലവേദി മദ്റസ യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽഗൃഹസമ്പർക്കവും ലഘുലേഖ വിതരണവുംനവംബർ 1 മുതൽ 20 വരെ മദ്റസ തലങ്ങളിൽ സിറാഥുൽ മുസ്തഖീം ആദർശ കുടുംബ സംഗമവുംസംഘടിപ്പിക്കും.സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും മുഅല്ലിം പ്രതിനിധി സമ്മേളനവും ജില്ലാ കാര്യാലയത്തിന്റെ ഉദ്ഘാടനവും2026 ഏപ്രിൽ പട്ടാമ്പിയിൽ നടക്കും. ചെർപ്പുളശ്ശേരിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ  SKJM ജില്ലാ പ്രസിഡണ്ട് സി മുഹമ്മദലി ഫൈസി കോട്ടോപ്പാടം,സെക്രട്ടറി ടി.കെ മുഹമ്മദ് കുട്ടി ഫൈസി കരുവാൻപടി , ജില്ലാ കമ്മിറ്റി അംഗങ്ങളായ സിദ്ദീഖുൽ അക്ബർ ഫൈസി , കുഞ്ഞിമുഹമ്മദ് ഫൈസി , ശബീബ് അൻവരി , സലാം ഫൈസി തുടങ്ങിയവർ പങ്കെടുത്തു

Spread the News

Leave a Comment

IMG 20260806 WA0051