anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ഇല്ലിക്കോട്ട് കുറുശ്ശി ശിവക്ഷേത്രത്തിൽ പൂജാ പുഷ്പോദ്യാനമൊരുക്കി.

ചെർപ്പുളശ്ശേരി.  പുത്തനാൽക്കൽ ഭഗവതിയുടെ  ശ്രീമൂലസ്ഥാനമായി അറിയപ്പെടുന്ന ഇല്ലിക്കോട്ട്കുറുശ്ശി ശിവക്ഷേത്ര സന്നിധിയിൽ പൂജാ പുഷ്പോദ്യാനമൊരുക്കി. ക്ഷേത്രത്തിലേക്ക് ആവശ്യമായ പൂക്കൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ തൂത തണൽ പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പൂജാപുഷ്പോദ്യാനം തയ്യാറാക്കിയത് . തെച്ചി, തുളസി, നന്ത്യാർവട്ടം, പിച്ചി, പിച്ചകം തുടങ്ങിയ തൈകളാണ് നട്ടത്. ഇല്ലിക്കോട്ട്കുറുശ്ശി ക്ഷേത്രം മേൽശാന്തി
.തെക്കുംപറമ്പ് നാരായണൻ നമ്പൂതിരി തെച്ചി തൈ നട്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ അച്യുതാനന്ദൻ, പരിസ്ഥിതി പ്രവർത്തകർ, ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Spread the News

Leave a Comment