anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആലിപ്പറമ്പ് പഞ്ചായത്തിൽ ഇരുപത്തിമൂന്നാം വാർഡിൽ നിന്നും പൊന്മനടി മുരളി മോഹനൻ ബിജെപി സ്ഥാനാർത്ഥി

പെരിന്തൽമണ്ണ. ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിൽ നിന്നും ഇത്തവണ ബിജെപി  സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് പൊന്മനടി  മുരളി മോഹനൻ. ഗ്രാമീണ ബാങ്കിൽ ഉദ്യോഗസ്ഥനായ ശേഷം വിരമിച്ച മുരളി മോഹനൻ ജനസേവനത്തിനായി ശിഷ്ടജീവിതം നീക്കി വയ്ക്കുകയാണ്. അവികസിതമായ പ്രദേശത്തെ മുൻനിരയിലേക്ക് എത്തിക്കുക എന്ന സന്ദേശമായാണ് ഇദ്ദേഹം വോട്ടർമാരെ സമീപിക്കുന്നത്.Img 20251124 Wa0183

ഏറെക്കാലമായി ഇടത് വലത് കക്ഷികൾ ഗ്രാമപഞ്ചായത്തിന്റെ ഭരണം നടത്തി എങ്കിലും ഒരു തരത്തിലുള്ള വികസന പ്രവർത്തനങ്ങളും പഞ്ചായത്തിൽ നടപ്പാക്കിയിട്ടില്ലെന്ന് ഉദാഹരണസഹിതം മുരളി മോഹനൻ പറയുന്നു. അതുകൊണ്ട് ഇത്തവണ എൻഡിഎക്ക് ഒരു അവസരം തന്നുകഴിഞ്ഞാൽ നിരവധിയായ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ തങ്ങൾക്ക് കഴിയുമെന്ന് പറഞ്ഞുകൊണ്ടാണ് ഇത്തവണ 10 വാർഡുകളിൽ എൻഡിഎ ആലിപ്പറമ്പ് പഞ്ചായത്തിൽ മത്സരിക്കുന്നത്. വികസനത്തിന് ഒരു വോട്ട്. അത് താമര ചിഹ്നത്തിൽ എന്നാണ് ഇവരുടെ മുദ്രാവാക്യം.

Spread the News

Leave a Comment

IMG 20260806 WA0051