anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

സ്വർണാഭരണം നഷ്ടപ്പെട്ടു

ചെർപ്പുളശ്ശേരി. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക്   ചെർപ്പുളശ്ശേരി വഴി പോകുന്ന കെ എസ്ആർടിസി ബസ്സിൽ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയുടെ താലിയോട് കൂടിയ സ്വർണ്ണമാല നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് കാലത്ത് 8.45നും 9 45 നും ഇടയിലാണ് സംഭവം.  പെരിന്തൽമണ്ണയിൽ ബസ് ഇറങ്ങിയപ്പോഴാണ് സംഭവം അറിയുന്നത്. ആഭരണം കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണമെന്ന് ചെർപ്പുളശ്ശേരി സബ് ഇൻസ്പെക്ടർ വി. ജയൻ  അറിയിച്ചു..

Spread the News

Leave a Comment