anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

അയ്യപ്പ സ്വാമിക്ക് മുൻപിൽ നൃത്താർച്ചനയുമായി വിജീഷ് കുമാറും സുഹൃത്തുക്കളും*

ശബരിമല. അയ്യപ്പ സന്നിധിയിൽ നൃത്താർച്ചനയുമായി സന്നിധാനം ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയിലെ ആയുർവേദ തെറാപ്പിസ്റ് വിജീഷ് കുമാറും സുഹൃത്തുക്കളായ മഞ്ചേഷ് ശ്രീഭദ്രയും വിഷ്ണുവും. ക്ലാസിക്കൽ, സെമി ക്ലാസിക്കൽ വിഭാഗങ്ങളിലായി അവതരിപ്പിച്ച നൃത്താർച്ചന അയ്യപ്പഭക്തന്മാർക്ക് വേറിട്ട അനുഭവമായി.

ശ്രീ മഹാഗണപതിയെ വാഴ്ത്തി കൊണ്ട് മഞ്ചേഷ് അവതരിപ്പിച്ച നൃത്തത്തോടെയാണ് നൃത്താർച്ചന ആരംഭിച്ചത്. ധർമ്മ പുനസ്ഥാപകനായ അയ്യപ്പനെയും മഹാ ശിവനെയും മറ്റു ദേവ ഗണങ്ങളെയും സ്തുതിച്ചു കൊണ്ടാണ് നൃത്തം അവതരിപ്പിച്ചത്. ഭക്തിസാന്ദ്രമായ നൃത്താർച്ചന ആസ്വദിക്കാനായി നിരവധി അയ്യപ്പന്മാരാണ് നടപന്തലിലെ വേദിക്ക് മുന്നിൽ തടിച്ച് കൂടിയത്.

Spread the News

Leave a Comment