anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി നഗരസഭ പതിനേഴാം ഡിവിഷനിൽ കെ ടി രതീദേവി

ചെർപ്പുളശ്ശേരി. ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി  നഗരസഭ  പതിനേഴാം ഡിവിഷൻ ഉങ്ങിൻ തറയിൽ നിന്നും  കെ ടി രതീദേവി  മത്സരിക്കുന്നു. ചെർപ്പുളശ്ശേരി ആദ്യ നഗരസഭ ആയ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഉങ്ങിൻ തറയിൽ നിന്നും കെ ടി രതീദേവി നഗരസഭയിൽ എത്തുകയും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയി അഞ്ചുവർഷം ഭരണം നടത്തുകയും ചെയ്തു. ഭരണ രംഗത്തും രാഷ്ട്രീയ രംഗത്തും ഏറെ പരിചയമുള്ള രതിദേവിക്ക് പതിനേഴാം ഡിവിഷൻ സ്വന്തം വീട് പോലെയാണ്. പ്രദേശത്തെ എല്ലാ വോട്ടർമാരെയും നേരിട്ട് അറിയുന്ന രതീദേവി കൈപ്പത്തി ചിഹ്നത്തിൽ തന്നെയാണ് മത്സരിക്കുന്നത്.Fb Img 1764399702479

തങ്ങൾ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങളുടെ തുടർച്ച കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കാൻ കഴിയാതെ പോയ സങ്കടം ഒരുഭാഗത്ത് ഉണ്ടെങ്കിലും അടുത്ത അഞ്ചുവർഷംകൊണ്ട് ഒട്ടേറെ മാറ്റങ്ങൾ നഗരസഭയിൽ ഉണ്ടാക്കാൻ ആകും എന്ന് പ്രതീക്ഷയിലാണ് രതീദേവി. നഗരസഭാ ഭരണം ഇത്തവണ ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണെന്നും നിരവധി വികസന പ്രവർത്തനങ്ങൾ ചെർപ്പുളശ്ശേരിയിൽ നടത്താൻ ഉണ്ടെന്നും രതിദേവി പറയുന്നു. ചെർപ്പുളശ്ശേരി സർക്കാർ ആശുപത്രിയെ താലൂക്ക് തല നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ട് ആരോഗ്യ മേഖല ശക്തിപ്പെടുത്താനുണ്ടെന്നും, ഗ്രാമപ്രദേശങ്ങളിൽ ഇനിയും  ഒട്ടേറെ വികസന പദ്ധതികൾ കൊണ്ടുവന്നു കൊണ്ട് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയാണ് തന്റെ  ലക്ഷ്യമെന്നും രതീദേവി പറഞ്ഞു

Spread the News

Leave a Comment