anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

നഗരസഭയിലെ അർഹരായ എല്ലാവർക്കും വീട്… മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരി സ്മാരക പഠന ഗവേഷണ കേന്ദ്രം

ചെർപ്പുളശ്ശേരി. ഐക്യ ജനാധിപത്യ മുന്നണി ചെർപ്പുളശ്ശേരി നഗരസഭയിൽ  നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളുടെ നേർരേഖയായി പ്രകടനപത്രിക പുറത്തിറക്കി. നഗരസഭയിൽ അർഹരായ എല്ലാവർക്കും വീട് നിർമ്മിച്ചു നൽകും, സ്വാതന്ത്ര്യ സമര സേനാനി മോഴിക്കുന്നത്ത്  ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ സ്മരണയ്ക്കായി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കും. നിലവിലുള്ള സർക്കാർ ആശുപത്രി താലൂക്ക് ആശുപത്രി ആക്കി ഉയർത്തും., ഭൂമിയും വീടും ഇല്ലാത്തവർക്ക് ഫ്ലാറ്റ്  സമുച്ചയം നിർമ്മിച്ച് വീട് ഒരുക്കും.. നഗരസഭയിലെ എല്ലാ   ഗ്രാമീണ റോഡുകളും ഗതാഗതയോഗ്യമാക്കും. സർക്കാർ സ്കൂളുകളും, അംഗനവാടികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തും നഗരസഭയിൽ പൊതു ശ്മശാനം സ്ഥാപിക്കും. കാർഷിക മേഖലയ്ക്കും തൊഴിൽ മേഖലയ്ക്കും പ്രാമുഖ്യം നൽകുന്ന പ്രകടനപത്രികയാണ് യുഡിഎഫ് പുറത്തിറക്കിയത്. എല്ലാത്തരം ആളുകൾക്കും ആശ്വാസ പകരുന്ന ക്ഷേമപ്രവർത്തനങ്ങൾ ആകും നഗരസഭ നടത്താൻ പോകുന്നതെന്ന് നേതാക്കൾ പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് മരക്കാർ മാരായമംഗലം, കോൺഗ്രസ് നേതാവ് ഹരിഗോവിന്ദൻ, കെ കെ എ അസീസ്, പി പി വിനോദ് കുമാർ, അക്ബർ അലി, ഉണ്ണികൃഷ്ണൻ, ഹുസൈൻ കരിങ്കറ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു

Spread the News

Leave a Comment