തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് മലബാർ മേഖലയിൽ തുടങ്ങി. തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഇന്ന് നടക്കുന്നത്. രാവിലെ 9 30 വരെയുള്ള കണക്കുകൾ അനുസരിച്ച് 20ശതമാനത്തിൽ താഴെ വോട്ടർമാർ വോട്ട് ചെയ്തു. അനിഷ്ട സംഭവങ്ങൾ ഒന്നും അറിവായിട്ടില്ല പോളിംഗ് പുരോഗമിക്കുന്നു.