anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ശബരിമല സീസണിൽ കെ.എസ്.ആർ.ടി.സി മികച്ച സേവനമൊരുക്കി: മന്ത്രി കെ.ബി ഗണേഷ് കുമാർ* *മകരവിളക്കിന് 900 ബസ്സുകൾ സജ്ജം*

ശബരിമല. മകരവിളക്കി നോടനുബന്ധിച്ച് പമ്പയിലേക്ക് സർവീസ് നടത്തുന്നതിന് 900 ബസ്സുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. ആവശ്യമെങ്കിൽ നൂറു ബസ്സുകൾ കൂടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. പമ്പയിൽ നടത്തിയ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.Img 20260104 Wa0124

കൂടുതൽ ബസ്സുകൾ സർവീസ് നടത്തുന്നതിനനുസരിച്ച് പമ്പ ഹിൽടോപ്പിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തും.
പരാതികൾ കുറഞ്ഞ ഒരു സീസണായിരുന്നു ഇത്തവണത്തേതെന്ന് മന്ത്രി പറഞ്ഞു. പമ്പയിൽ വന്ന് അയ്യപ്പന്മാരുമായി സംസാരിച്ചിരുന്നു. കെ. എസ്.ആർ.ടി.സി യുടെ സേവനങ്ങളിൽ സംതൃപ്തരാണ് അയ്യപ്പന്മാർ എന്ന് ബോധ്യപ്പെട്ടു. മികച്ച രീതിയിൽ കെഎസ്ആർടിസി സർവീസുകൾ നടക്കുന്നത് നേരിൽ കണ്ട് ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ റോഡപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല എന്നതും ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു. റോഡ് അപകടങ്ങൾ കുറയ്ക്കാൻ കൂടുതൽ സംവിധാനങ്ങൾ അടുത്ത സീസണിൽ ഒരുക്കും.Img 20260104 Wa0125

പമ്പ ശ്രീരാമ സാകേതം ഹാളിൽ നടന്ന അവലോകനയോഗത്തിൽ ഗതാഗത വകുപ്പ് ജോയിൻ്റ് കമ്മീഷണർ പ്രമോദ് ശങ്കർ, സ്പെഷ്യൽ ഓഫീസർ ഡോ. അരുൺ എസ്. നായർ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051