anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ശ്രീ കുളപ്പട അയ്യപ്പക്ഷേത്രത്തിലെ പാട്ടുഘോഷം, താലപ്പൊലി ജനുവരി 9 ,10 ദിവസം നടക്കും* `ഏഴു ദിവസം നീണ്ടുനിൽക്കുന്ന കലാപരിപാടികൾക്ക് ഇന്ന് തിരിതെളിഞ്ഞു

ചെര്‍പ്പുളശ്ശേരി : മാരായമംഗലം ശ്രീ കുളപ്പട അയ്യപ്പക്ഷേത്രത്തിലെ *പാട്ടുഘോഷം, താലപ്പൊലി* മഹോത്സവത്തോടനുബന്ധിച്ച് ഏഴു ദിവസം നീണ്ടുനിൽക്കുന്ന കലാപരിപാടികളുടെ ഉത്ഘാടനം( മലബാർ ദേവസ്വം ബോർഡ് മെമ്പർ സുധാകുമാരി നിർവഹിച്ചു. പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് ശിവശങ്കരൻ വി. പി അധ്യക്ഷതയും,

ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഉണ്ണികൃഷ്ണൻ,
ദേവസ്വം ക്ലർക്ക് ജയപ്രകാശ്, ക്ഷേത്രം ക്ലർക്ക് രതീഷ് പി, രക്ഷാധികാരികൾ വാസുദേവൻ ശ്രീ ഭവൻ, ഗോപിനാഥൻ കൗസ്തുഭം, പുനരുദ്ധാരണ കമ്മിറ്റി സെക്രട്ടറി രാജേഷ് പി കെ, ട്രഷറർ മണികണ്ഠൻ പി..എന്നിവർ സംസാരിച്ചു. . തുടർന്ന് പഞ്ചാരി മേളം, തായമ്പക, ഗാനമേള,കളരിപ്പായറ്റ്,നൃത്തനൃത്യങ്ങൾ ഓട്ടൻതുള്ളൽ, ഭക്തിഗാനമേള,കൈകൊട്ടി കളി, വീരനാട്ട്യം, തിരുവാതിരകളി, എന്നിങ്ങനെയുള്ള വിവിത ഇനം പരിപാടികൾ എഴു ദിവസങ്ങളിലായ് അരങ്ങേറും,, ജനുവരി നാലുമുതൽ തുടങ്ങുന്ന ഉല്സവം ജനുവരി 9.10 ദിവസങ്ങളിൽ പാട്ടുഘോഷം, തലപൊലി മഹോത്സവതോടെ പര്യവസാനിക്കും, 11 തിയതി രാവിലെ ചവിട്ടുകളിയും കഞ്ഞി സദ്യയും നടക്കും….

Spread the News

Leave a Comment