anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് 73 അന്തരിച്ചു

കൊച്ചി. മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞ് 73  അന്തരിച്ചു. അല്പം മുമ്പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായ ഇബ്രാഹിം കുഞ്ഞ് ചികിത്സയിൽ തുടരുകയായിരുന്നു. നിരവധിതവണ എംഎൽഎയും മൂതതവണ മന്ത്രിയായും ഇദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. മട്ടാഞ്ചേരി നിയോജകമണ്ഡലത്തിൽ നിന്നുമാണ് ആദ്യമായി ഇദ്ദേഹം മത്സരിക്കുന്നത്. തുടർന്ന് കളമശ്ശേരി മണ്ഡലത്തിൽ നിന്നും എംഎൽഎ ആവുകയും പിന്നീട് മന്ത്രി ആവുകയും ചെയ്തു. വ്യവസായം പൊതുമരാമത്ത് എന്നിവകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. മൃതദേഹം ലേക് ഷോർ ആശുപത്രിയിൽ നിന്നും ആലുവയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കും. ഇബ്രാഹിം കുഞ്ഞിന്റെ മരണവാർത്ത അറിഞ്ഞ് മുസ്ലിം ലീഗിന്റെ നേതാക്കൾ കൊച്ചിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

Spread the News

Leave a Comment