anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ കോൺഗ്രസ് ധർണ്ണ

ചെർ പ്പുളശ്ശേരി. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്നതിനെതിരെ, കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ വെള്ളിനേഴി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്ത സാക്ഷിദിനത്തിൽ അടക്കാ പുത്തൂർ സെന്ററിൽ ധർണ്ണ നടത്തി. D.C.C. അംഗം പി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് O.S ശ്രീധരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം K.C. രവിശങ്കർ , V.K .ഗോവിന്ദൻകുട്ടി, P .ശ്രീകുമാർ , K. V രാധാകൃഷ്ണൻ , P.G മോഹന കൃഷ്ണൻ , നിഖിൽ,രാമദാസ് കുറുവട്ടൂർ , ഷംസുദ്ദീൻ, സുരേഷ്ബാബു, അഡ്വ: സുബിത വിനോദ്, P.M വിനോദ്,സുഭാഷ്, M.വിനോദ്, E. ശ്രീലത, ചിത്രലേഖ, സിന്ധു , ദീപ, ഹംസ, P.C രാമകൃഷ്ണൻ , P. കൃഷ്ണനുണ്ണി, P.ശിവദാസ് , ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Spread the News

Leave a Comment