anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വിദ്യാഭ്യാസത്തെ തൊഴിലവസരങ്ങളുടെ ചാലകശക്തിയാക്കുന്ന ബജറ്റ്: അര്‍ജുന്‍ നായര്‍* (ഗ്രേറ്റ് ലേണിങ്ങ് സഹസ്ഥാപകന്‍)

കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെയും തൊഴില്‍ സൃഷ്ടിയുടെയും മുഖ്യ ചാലകശക്തിയായി വിദ്യാഭ്യാസത്തെ പുനഃസ്ഥാപിക്കുന്നതില്‍ കേന്ദ്ര ബജറ്റ് ഒരു നിര്‍ണായക ചുവടുവയ്പ്പാണെന്ന് ഗ്രേറ്റ് ലേണിങ്ങ് സഹസ്ഥാപകന്‍ അര്‍ജുന്‍ നായര്‍ പറഞ്ഞു.

തൊഴിലനുയോജ്യത, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സംയോജനം, വ്യവസായ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള നൈപുണ്യ വികസനം എന്നിവയ്ക്ക് ബജറ്റില്‍ നല്‍കിയിരിക്കുന്ന പ്രാധാന്യം, മാറിവരുന്ന കരിയര്‍ പ്രവണതകളെ സര്‍ക്കാര്‍ വ്യക്തമായി മനസ്സിലാക്കിയിരിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസത്തെ തൊഴില്‍, സംരംഭകത്വം, സേവനമേഖലാ വളര്‍ച്ച എന്നിവയുമായി കൂടുതല്‍ ബന്ധിപ്പിക്കുന്ന സമീപനം ശരിയായ ദിശയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഠനരംഗത്ത് എഐ വ്യാപകമായി ഉള്‍പ്പെടുത്തുക, വ്യവസായ ഇടനാഴികള്‍ കേന്ദ്രീകരിച്ച് ഉന്നത വിദ്യാഭ്യാസ ശേഷി വര്‍ധിപ്പിക്കുക, വ്യവസായം രൂപകല്‍പ്പന ചെയ്യുന്ന മോഡുലാര്‍ കോഴ്‌സുകള്‍ പ്രോത്സാഹിപ്പിക്കുക എന്നിവ ഇന്ത്യയുടെ ടാലന്റ് പൈപ്പ്‌ലൈന്‍ ശക്തിപ്പെടുത്തുമെന്നും അര്‍ജുന്‍ നായര്‍ പറഞ്ഞു.
എഡ്‌ടെക് മേഖലയ്ക്ക് ഇത് വലിയ അവസരമാണെന്നും, ഉള്ളടക്ക വിതരണം മാത്രമല്ലാതെ വ്യവസായ സഹകരണം, എഐ ഉപയോഗം, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള അടുത്ത പങ്കാളിത്തം എന്നിവയിലൂടെ തൊഴില്‍സജ്ജമായ പഠനം വന്‍തോതില്‍ എത്തിക്കുന്നതില്‍ എഡ്‌ടെക്കുകള്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Spread the News

Leave a Comment

IMG 20260806 WA0051