anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആന്റോ ആന്റണിക്ക് എതിരെ സുപ്രീം കോടതി അഭിഭാഷകന്റെ പരാതി തള്ളണമെന്ന് ആവിശ്യപ്പെട്ട് വിജിലൻസിനെ സമീപിച്ച് ഹൈക്കോടതി അഭിഭാഷകൻ.

തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് രണ്ട് കോടി രൂപ വാങ്ങി കബളിപ്പിച്ചെന്ന ആരോപണത്തിൽ ആന്റോ ആന്റണി എം പി യ്ക്ക് എതിരെ സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് നൽകിയ പരാതി തള്ളണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് സംസ്ഥാന വിജിലൻസ് ഡയറക്ടറെ സമീപിച്ചു.IMG 20251128 WA0224(7)

ആന്റോ ആന്റണിക്ക് എതിരെ സുഭാഷ് തീക്കാടൻ വിജിലൻസിൽ നൽകിയ പരാതിയിൽ യാതൊരു തെളിവുകളും ഹാജരാക്കിയിട്ടില്ല. അപ്രകാരം ഏതെങ്കിലും നിലനിൽക്കുന്ന ഒരു തെളിവ് ഉണ്ടെന്ന് തിരുവല്ലയിലെ നെടുമ്പറമ്പിൽ എന്ന പ്രൈവറ്റ് ധനകാര്യ സ്ഥാപനം അവകാശപ്പെടുന്നുമില്ല. ശബരിമല സ്വർണ്ണകൊള്ള കേസിലെ അന്വേഷണ സംഘവും ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്റും പരിശോധനകൾ നടത്തിയത്തിന് പിന്നാലെ പ്രസ്തുത ഫിനാൻസ് സ്ഥാപന ഉടമ പത്തനംതിട്ട എം പി ആന്റോ ആന്റണിയ്ക്ക് എതിരെ സാമ്പത്തിക കബളിപ്പിക്കൽ ആരോപണവുമായി രംഗത്ത് വന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സുഭാഷ് തീക്കാടൻ ഇപ്പോൾ വിജിലൻസിൽ പരാതി നൽകിയത്. ആന്റോ ആന്റണി കടമായി വാങ്ങിയ രണ്ട് കോടി തിരികെ കിട്ടിയില്ലെന്ന് ഇതുവരെ പോലീസിലോ കോടതിയിലോ യാതൊരു പരാതിയും ഫിനാൻസ് ഉടമ നൽകിയിട്ടുമില്ല. 2 കോടി വാങ്ങിയതായി വന്ന പ്രചാരണം വ്യാജമെന്ന് ആന്റോ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ നിന്ന് തന്നെ നിയമപരമായി നിലനിൽക്കാത്ത ആരോപണമാണ് ആന്റോ ആന്റണിയ്ക്ക് എതിരെ ഫിനാൻസ് ഉടമ നടത്തിയതെന്ന് വ്യക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ വിവാദത്തിന് തെളിവുകൾ ഇല്ലാത്ത ആരോപണം ഉന്നയിച്ചതിനെ അടിസ്ഥാനപ്പെടുത്തി സർക്കാർ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുവാൻ ഉള്ള നീക്കത്തിന്റെ ഭാഗമാണ് ആന്റോ ആന്റണിക്ക് എതിരെ വിജിലൻസിൽ സുഭാഷ് തീക്കാടന്റെ പരാതിയെന്നും അതിനാൽ നീതിബോധത്തിന്റെ ഭാഗമായി പരാതി വിജിലൻസ് തള്ളിക്കളയണമെന്നും വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിൽ പറയുന്നു.

Spread the News

Leave a Comment

IMG 20260806 WA0051