anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

പീപ്പിൾസ് ഫൗണ്ടേഷൻ ഭൂമി കൈമാറ്റം 14 ന് തൃക്കടീരിയിൽ

ചെർപ്പുളശ്ശേരി: കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ ജി.ഒ. ആയ പീപ്പിൾസ് ഫൗണ്ടേഷന് സുമനസ്സുകൾ ഏൽപ്പിച്ച ഭൂമി ദൂരഹിതരായ പത്ത് കുടുംബങ്ങൾക്ക് നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫൗണ്ടേഷൻ്റെ പിപ്പിൾസ് ഹോം പദ്ധതി പ്രകാരം 1200 വീടുകൾ നിർമ്മിച്ച് നൽകിയതായും അവർ പറഞ്ഞു. അറ്റാശ്ശേരി വാഴൂരിലുള്ള ഭൂമിയുടെ ആധാര – ഭൂരേഖകൾ 14 ന് വൈകീട്ട് 4 ന് തൃക്കടീരി സെൻ്ററിൽ ചേരുന്ന ചടങ്ങിൽ ഫൗണ്ടേഷൻ്റെ മുഖ്യ രക്ഷാധികാരി ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബ് റഹ്മാൻ കൈമാറും. വി.കെ. ശ്രീകണ്ഠൻ എം.പി, അഡ്വ. കെ. പ്രേംകുമാർ എം എൽ എ എന്നിവർ വിശിഷ്ടാതിഥികളാകും.ചെയർമാൻ എം. അബ്ദുൾമജീദ് അധ്യക്ഷത വഹിക്കും. ജില്ല രക്ഷാധികാരി കളത്തിൽ ഫാറൂഖ്, പൂക്കോട്ടുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ഡോ:എൻ. രാജേഷ്, വൈസ് പ്രസിഡൻ്റ് പി. കൃഷ്ണകുമാരി, തൃക്കടീരി പഞ്ചായത്തംഗം ഷബീർ നീരാണി, ജില്ലാ കോഡിനേറ്റർ അബൂ ഫൈസൽ തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക പൊതു പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കുമെന്നും അവർ പറഞ്ഞു. ഫൗണ്ടേഷൻ്റെ പൊട്ടച്ചിറ ശാന്തി വില്ലകൾ, ചളവറ പദ്ധതികൾ പൂർത്തികരിച്ചതായും ചെർപ്പുളശ്ശേരി, കോതകുറുശ്ശി മാരായമംഗലം, പുലാക്കാട് പ്രദേശത്തുള്ള പദ്ധതികളുടെ പ്രവൃത്തികൾ പുരോഗമിക്കുന്നതായും അവർ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ഏരിയ രക്ഷാധികാരി ബഷീർ ശർഖി, ഏരിയ കോഡിനേറ്റർ ടി. നാസർ, സ്വാഗത സംഘം ചെയർമാൻ പി.ഹംസ , മുൻ നഗരസഭ കൗൺസിലർ പി. അബ്ദുൾ ഗഫൂർ, മുൻ കോഡിനേറ്റർ പി. അബ്ദുൾ റഷീദ് അറ്റാശ്ശേരി എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment