anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചാലക്കുടി കെഎസ്ആർടിസി പുതിയ ബസ് ടെർമിനലിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു

ചാലക്കുടി കെ എസ് ആർ ടി സി പുതിയ ബസ് ടെർമിനലിന്റെ നിർമ്മാണോദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു. സാമ്പത്തിക പ്രതിസന്ധികൾ മറികടന്ന് കെഎസ്ആർടിസി പ്രവർത്തനം ലാഭത്തിലേക്ക് കടക്കാനുള്ള നിലയിലേക്ക് മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. സർവീസുകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്ന നടപടികൾ തുടർന്നാൽ പൊതുഗതാഗത രംഗത്ത് കെഎസ്ആർടിസി വീണ്ടും ശക്തമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. നാല് കോടി രൂപ ചെലവിൽ 14,000 ചതുരശ്ര വിസ്തീർണമുള്ള ബഹുനില ടെർമിനൽ സമുച്ചയമാണ് നിർമ്മിക്കുന്നത്. അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, യാത്രക്കാരുടെ താമസ സൗകര്യം, കടമുറികൾ, ക്ലോക്ക് റൂം, കാന്റീൻ, ഫീഡിങ് റൂം, ശുചിമുറികൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ടെർമിനലിൽ ഉൾപ്പെടും.

ചാലക്കുടി കെ എസ് ആർ ടി സി ബസ് ഡിപ്പോയിൽ നടന്ന ചടങ്ങിൽ ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ആലിസ് ഷിബു, വൈസ് ചെയർമാൻ കെ വി പോൾ, വാർഡ് കൗൺസിലർ ജോജി വി ജെ, കെഎസ്ആർടിസി ഇ ഡി ഒ ജി പി പ്രദീപ് കുമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051