ചെർപ്പുളശ്ശേരി. മുൻ ഷോർണൂർ എം എൽ എയും മുൻ കെ ടി ഡി സി ചെയർമാനുമായ പി കെ ശശി ഷോർണൂരിൽ മത്സരിച്ചേക്കും യു ഡി എഫ് പിന്തുണയോടെയാവും പി കെ ശശി മത്സരിക്കുക.. നേരത്തെ ഒറ്റപ്പാലത്ത് മത്സരിക്കും എന്നായിരുന്നു പറഞ്ഞു കേട്ടിരുന്നത്. എന്നാൽ നേരത്തെ ഷോർണൂർ എംഎൽഎയായ പി കെ ശശിക്ക് ഷോർണൂരിൽ നിന്നും മത്സരിച്ച് ജയിക്കാനാവും എന്ന പ്രതീക്ഷയിലാണ് ഷോർണൂർ തിരഞ്ഞെടുത്തത്. മാർക്സിസ്റ്റ് കൂട്ടായ്മ എന്ന പേരിൽ പാലക്കാട് നടത്തിയ കൺവെൻഷൻ ഏറെ വിവാദം ആയിരുന്നു. കൺവെൻഷനിൽ ഉദ്ഘാടനം ചെയ്ത പി കെ ശശി ആകട്ടെ സിപിഐഎമ്മിനെതിരെയും ജില്ലാ സെക്രട്ടറിക്ക് എതിരെയും രൂക്ഷമായ ഭാഷയിൽ സംസാരിച്ചിരുന്നു. ഇതിനെ തുടർന്ന് പാർട്ടി അംഗത്വത്തിൽ നിന്നും പി കെ ശശിയെ സിപിഐഎം പുറത്താക്കി. യുഡിഎഫിലെ പ്രമുഖ നേതാക്കളുമായി ആശയവിനിമയം നടത്തിയ സാഹചര്യത്തിലാണ് ഷോർണൂരിൽ യുഡിഎഫ് പിന്തുണ നൽകുന്ന സ്വതന്ത്രനായി മത്സരിക്കുവാൻ തീരുമാനിച്ചത് എന്നാണ് സൂചന.