ഒറ്റപ്പാലം. ഒറ്റപ്പാലം നിയോജക മണ്ഡലം എൽ ഡി എഫിന്റെ കുത്തകയല്ലെന്നും ഇത്തവണ മണ്ഡലത്തിൽ യുഡിഎഫ് കനത്ത വിജയം ഉറപ്പാക്കും എന്നും പി കെ ശശി പറഞ്ഞു. ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു പി കെ ശശി. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ ഒരു പാർട്ടിക്ക് വേണ്ടി ചിലവഴിക്കുകയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്തശേഷം തന്നെ തള്ളിപ്പറയുന്ന നിലപാട് വന്നപ്പോഴാണ് താൻ മാറിയതെന്നും പി കെ ശശി പറഞ്ഞു. ഇത്തവണ ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ മാറ്റം വരുമെന്നും അടുത്ത അഞ്ചുവർഷം താൻ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഒറ്റപ്പാലത്ത് എം എൽ എ ആയി ഉണ്ടാവുമെന്നും പി കെ ശശി കൂട്ടിച്ചേർത്തു
. നിരവധിയാളുകൾ കൺവെൻഷനിൽ പങ്കെടുത്തു.