anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

സുമേഷ് അച്യുതൻ കൊഴിഞ്ഞാമ്പാറയിൽ റോഡ് ഷോ നടത്തി

 കൊഴിഞ്ഞാമ്പാറയിൽ  റോഡ് ഷോ നടത്തി ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതൻ. വൈകിട്ട് 4.30ന് നടന്ന പരിപാടിയിൽ പ്ലക്കാർഡുകൾ ഉയർത്തി നിരവധി പ്രവർത്തകർ അണിനിരന്നു. കരിമരുന്നു പ്രയോഗവും വാദ്യാഘോഷങ്ങളുടെ അകമ്പടിയും റോഡ് ഷോയ്ക്ക് കൂടുതൽ നിറം പകർന്നു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.എസ്. തണികാചലം, രാജമാണിക്യം, യു.ഡി.എഫ് ചെയർമാൻ പി രതീഷ്, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കെ.ഗോപാലസ്വാമി, ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, നഗരസഭാ മുൻ ചെയർമാൻ കെ.മധു, മുൻ ബ്ലോക്ക് പ്രസിഡണ്ടും, ചിറ്റൂർ നിയോജകമണ്ഡലം ഇലക്ഷൻ ചാർജ് വഹിക്കുന്ന ആർ പങ്കജാക്ഷൻ, ജനാധിപത്യ മാർക്സിസ്റ്റ് കൂട്ടായ്മ നേതാക്കളായ എം. സതീഷ്, വി. ശാന്തകുമാർ, കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് രാമകൃഷ്ണൻ, വടകരപ്പതി പഞ്ചായത്ത് പ്രസിഡന്റ് ദിനേശ്, എരുത്തേമ്പതി മണ്ഡലം പ്രസിഡന്റ് പി. പൊൻരാജ്, കൊഴിഞ്ഞാമ്പാറ മണ്ഡലം പ്രസിഡന്റ് ശ്രീനിവാസൻ, വടകരപ്പതി മണ്ഡലം പ്രസിഡന്റ് കെ.യു പ്രസാദ് തുടങ്ങിയവർ

പങ്കെടുത്തു.

Spread the News

Leave a Comment