anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

*വടകരപ്പതിയിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി* 

ചിറ്റൂർ നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിലെത്തിയാൽ ആർ.ബി കനാൽ പദ്ധതിയ്ക്കായി രണ്ട് ടി.എം.സി അധിക വെള്ളം തമിഴ്നാട്ടിൽ നിന്നും നേടിയെടുക്കാൻ ശ്രമിക്കുമെന്ന് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതൻ. വടകരപ്പതിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ഛനു നൽകിയ സ്നേഹവും പിന്തുണയും തനിക്കും നൽകണമെന്നും എന്നും എന്താവശ്യത്തിനും ചിറ്റൂർ ജനതയ്ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി ജനറൽ സെക്രട്ടറിയും നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ സി.സി. സുനിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വടകരപ്പതി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.യു. പ്രസാദ് , ചിറ്റൂർ കാർഷിക ബാങ്ക് പ്രസിഡൻ് കെ. ഗോപാലസ്വാമി

ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.എസ്.തണികാചലം, പി.രാജമാണിക്യം, സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രതീഷ് പുതുശ്ശേരി, ജോൺ , വടകരപ്പതി പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ദിനേശ്, വൈസ് പ്രസിഡൻ്റ് ലിഡിയ പ്രിൻസി, മഹിളാ മണ്ഡലം മഹാലക്ഷ്മി എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment