anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ചിറ്റൂർ നിയോജക മണ്ഡലം  സ്ഥാനാർത്ഥിയെ കണ്ടപ്പോൾ വയോധിക പറഞ്ഞ വാക്ക് ഞങ്ങടെ വക്കീൽ സാർ  സാർ’

ചിറ്റൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകൾക്കിടയിലും തത്തമംഗലം മേട്ടുപ്പാളയത്തെ കൺവൻഷൻ വേദിയിൽ അഡ്വ. വി. മുരുകദാസിനെ കാത്ത് ഒരു മധ്യവയസ്ക യുണ്ടായിരുന്നു—കുറിഞ്ചിറ വീട്ടിൽ നളിനി. തന്റെ തല ചായ്ക്കാൻ ഒരിടമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ താങ്ങായി നിന്ന ‘സ്വന്തം വക്കീൽ സാറിനെ’ സ്ഥാനാർത്ഥിയായി കണ്ടപ്പോൾ നളിനിയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ നീർതിളക്കം.

അവിവാഹിതയായ നളിനിയുടെ ജീവിതം പ്രതിസന്ധികളിലായപ്പോൾ താങ്ങായതാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസുമായുള്ള ബന്ധം. ചിറ്റൂർ-തത്തമംഗലം നഗരസഭയിൽ വീടിനായി അപേക്ഷ നൽകി കാര്യങ്ങൾ എല്ലാം ഏറെക്കുറെ പൂർത്തിയായെങ്കിലും പാസായെങ്കിലും, അസുഖവും അപ്രതീക്ഷിതമായ മരണവും കാരണം നളിനിക്ക് തുടർനടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് തുടർ നടപടികൾക്കായി യു.ഡി.എഫ് ഭരണത്തിലുള്ള നഗരസഭയെ സമീപിച്ചപ്പോൾ ‘ഫയലുകൾ കാണാനില്ല’ എന്ന മറുപടിയാണ് ലഭിച്ചത്. ഒരു ഒപ്പിന്റെ കുറവ്ആ മാത്രം ആയിരുന്നു ആ അപേക്ഷയിൽ ഉണ്ടായിരുന്നത്. എന്നാൽ അന്ന് ഒപ്പിടേണ്ട ഉദ്യോ​ഗസ്ഥൻ ലീവിൽ പോയെന്നും പകരം വന്ന ആൾക്ക് ഫയലുകളെ കുറിച്ച് അറിയില്ലെന്നും മറുപടി നൽകി നളിനിയെ തിരിച്ചയച്ചു.

നിസ്സഹായാവസ്ഥയിലായ നളിനി അന്നത്തെ എം.എൽ.എ കെ. കൃഷ്ണൻകുട്ടിയെയും അദ്ദേഹം വഴി ജില്ലാ പഞ്ചായത്ത് പ്രതിനിധിയായിരുന്ന അഡ്വ. വി. മുരുകദാസിനെയും ബന്ധപ്പെടുകയായിരുന്നു. ഒരൊറ്റ ഫോൺകോളിൽ

വക്കീൽ സാറിന്റെ ഇടപെടലിലൂടെ കാണാതായ ഫയലുകൾ കണ്ടെത്തുകയും തടസ്സങ്ങൾ നീങ്ങുകയും ചെയ്തു. മൂന്ന് വർഷം മുൻപ് നളിനിയുടെ വീടുപണി പൂർത്തിയായി.

ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും തനിക്കായി നിലകൊണ്ട സ്ഥാനാർത്ഥിയെ നേരിൽ കാണാൻ നളിനി മേട്ടുപ്പാളയത്തെ കൺവൻഷനിലേക്ക് എത്തുകയായിരുന്നു. “എന്ത് ആവശ്യത്തിനും എപ്പോൾ വിളിച്ചാലും ഓടിയെത്തുന്ന മനുഷ്യനാണ് അദ്ദേഹം. വക്കീൽ സാർ ഉറപ്പായും ജയിക്കും,” ആത്മവിശ്വാസത്തോടെ നളിനി പറയുന്നു. തന്റെ പ്രിയപ്പെട്ട നേതാവിനെയും മന്ത്രി കെ. കൃഷ്ണൻകുട്ടിയെയും കുറിച്ച് പറയുമ്പോൾ നളിനിക്ക് നൂറുനാവാണ് നളിനിക്ക്.

എരുത്തേമ്പതിയിലും കൊഴിഞ്ഞാമ്പാറയിലും സ്ഥാനാർത്ഥി പര്യടനം നടത്തി. തത്തമം​ഗംലം, വടകരപ്പതി, എരുത്തേമ്പതി, പെരുവമ്പ് ഈസ്റ്റ് എന്നിവിടങ്ങളിലെ കൺവൻഷനിലും പങ്കെടുത്തു.ഓ

Spread the News

Leave a Comment