anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരിയിലെ മുതിർന്ന സഖാവ് പി എ ഉമ്മറിനെ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു

ചെർപ്പുളശ്ശേരി. സിപിഐഎം ലെ മുതിർന്ന സഖാവ് പി എ ഉമ്മറിനെ.. ഷൊർണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി  പി ഹരിഗോവിന്ദൻ സന്ദർശിച്ചു. ഉമ്മറിന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് സ്ഥാനാർത്ഥി സന്ദർശിക്കുന്നത്. ഉമ്മറിന്റെ മകൻ സാബു പി കെ ശശിയുടെ മാർക്സിസ്റ്റ് കൂട്ടായ്മയിൽ പങ്കെടുക്കുകയും അതിനു ശേഷം കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് കൺവെൻഷനിൽ പങ്കെടുത്ത് കോൺഗ്രസ് അംഗത്വം സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉമ്മറിനെ കാണാനായി യുഡിഎഫ് നേതാക്കൾ ഉമ്മറിന്റെ വീട്ടിൽ എത്തിയത്. താൻ തികഞ്ഞ കമ്മ്യൂണിസ്റ്റ് ആണെന്നും എന്നാൽ ഇപ്പോൾ ഉത്തരവാദിത്വങ്ങൾ ഒന്നുമില്ലാതെ വീട്ടിൽ വിശ്രമം നയിക്കുകയാണെന്നും ഉമ്മർ പറഞ്ഞു

രാഷ്ട്രീയത്തിൽ എതിരാളികൾ ഇല്ലെന്നും താൻ എല്ലാവരെയും സ്നേഹിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ തന്നെ കാണാൻ എത്തുന്ന ഏതൊരു പാർട്ടിക്കാരനും തന്റെ സ്നേഹം പകർന്നു കൊടുക്കുമെന്നും ഉമ്മർ അറിയിച്ചു. മാധ്യമപ്രവർത്തകർ മകൻ കോൺഗ്രസിലേക്ക് പോയത് ചോദിച്ചപ്പോൾ പ്രായപൂർത്തിയായവർക്ക് ഏതു രാഷ്ട്രീയവും സ്വയം സ്വീകരിക്കാൻ അവകാശം ഉണ്ടെന്നാണ് ഉമ്മർ പറഞ്ഞുവെച്ചത്

ജീവിതം മുഴുവൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കായി ഉഴിഞ്ഞുവെച്ച ഉമ്മർ പാർട്ടിയിൽ ചെറിയ ചെറിയ പദവികളിൽ മാത്രം ഒതുങ്ങി നിന്നു. ഒരുതവണ സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായി. സഹകരണ രംഗത്ത് നിറഞ്ഞുനിന്ന മൂന്നാം ക്ലാസ് വരെ പഠിച്ച പി എ ഉമർ കേരള ബാങ്ക് എന്ന ആശയം കൊണ്ടുവരികയും കേരളത്തിൽ അത് നടപ്പാക്കുകയും ചെയ്തു. എന്നാൽ ഈ അടുത്തകാലത്തായി ഈ നേതാവിനെ വേണ്ടത്ര പരിഗണന നൽകാതെ ഒതുക്കുന്ന ഒരു പ്രവണത കാണാനായി. അതുകൊണ്ടുതന്നെയാണ് മകൻ സാബു മാർക്സിസ്റ്റ് കൂട്ടായ്മയിലേക്ക് ചേക്കേറിയതും പിന്നീട് പികെ ശശിയെ പോലെ കോൺഗ്രസിലേക്ക് വഴി മാറിയതും

തനിക്ക് കമ്മ്യൂണിസ്റ്റ് ആയി തന്നെ കാലം കഴിക്കണം എന്നാണ് ആഗ്രഹമെന്ന് ഉമ്മ പറയുമ്പോഴും പലതും പറയാതെ പറഞ്ഞുവെക്കാനും ഉമ്മറിനായി എന്നത് പൊള്ളുന്ന യാഥാർത്ഥ്യമാണ്. ചെർപ്പുളശ്ശേരിയിൽ സിപിഐഎം എന്ന സംഘടനയ്ക്ക് ആയുസ്സും ആരോഗ്യവും പകർന്ന പിഎ ഉമർ ഇത്ര അവഗണിക്കപ്പെടാൻ എന്ത് തെറ്റാണ് അദ്ദേഹം ചെയ്തതെന്ന് മനസ്സിലാവുന്നില്ല എന്നതാണ് മുതിർന്ന ചില സിപിഐഎം നേതാക്കളും പറഞ്ഞത്. കോൺഗ്രസ് നേതാക്കളായ പി പി വിനോദ് കുമാർ, മുസ്ലിം ലീഗ് നേതാവ് സിഎ ബക്കാർ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അക്ബർ അലി എന്നിവരും പി ഹരിഗോവിന്ദനോടൊപ്പം  പി എ ഉമ്മറിന്റെ വീട്ടിൽ എത്തിച്ചേർന്നിരുന്നു 

Spread the News

Leave a Comment