anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

എൽഡിഎഫ് സ്ഥാനാർത്ഥി പര്യടനത്തിന് തീരദേശത്ത് ആവേശകരമായ സ്വീകരണം*

നാട്ടിക : വലപ്പാട്, നാട്ടിക പഞ്ചായത്തുകളിലായി എൽഡിഎഫ് സ്ഥാനാർത്ഥി ഗീതാ ഗോപിയുടെ തെരഞ്ഞെടുപ്പ് പര്യടനം ആവേശകരമായി നടന്നു. തീരദേശ പ്രദേശങ്ങളിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ നാട്ടുകാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

നാട്ടികയുടെ അഭിമാനമായ കായിക താരം വി.ഡി. അഞ്ജലി ഉൾപ്പെടെ നിരവധി പ്രമുഖർ സ്വീകരണങ്ങളിൽ പങ്കെടുത്തു. സ്ത്രീകളും യുവാക്കളും മുതിർന്നവരും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽപ്പെട്ടവർ വലിയ ആവേശത്തോടെ സ്ഥാനാർത്ഥിയെ വരവേറ്റു.

റോസാപ്പൂക്കൾ, കണിക്കൊന്നപ്പൂക്കൾ, കാർഷിക വിഭവങ്ങൾ എന്നിവ കൈമാറിയാണ് നാട്ടുകാർ ഗീതാ ഗോപിയെ സ്നേഹപൂർവ്വം സ്വീകരിച്ചത്. ആത്മീയതയും സാംസ്‌കാരിക സൗഹൃദവും നിറഞ്ഞ സ്വീകരണങ്ങൾ പര്യടനത്തിന് പ്രത്യേക ഭാവം നൽകി.

മുൻ എംപിയും മുതിർന്ന സി.പി.ഐ നേതാവുമായ ഡി.എൻ. ജയദേവൻ പരിപാടികളിൽ പങ്കെടുത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തു. എൽഡിഎഫ് നേതാക്കളായ എ.എസ്. ദിനകരൻ, കെ.പി. സന്ദീപ്, കെ.എം. ജയദേവൻ, മധുസൂദനൻ, വി.ആർ. ബാബു, കെ.എം. കിഷോർ കുമാർ, കെ.കെ. ജോബി, ഷീലാ വിജയകുമാർ, ഷീനാ പറയങ്ങാട്ടിൽ, സ്വർണ്ണലത ടീച്ചർ, രാമദാസ്, സുഭാഷ് വലപ്പാട്, കിഷോർ വാഴപ്പുള്ളി, യു.കെ. ഗോപാലൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.

Spread the News

Leave a Comment