anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് പാലക്കാടും.തൃശ്ശൂരില്‍ ഒരുക്കിയിരിക്കുന്നത്

പാലക്കാട്‌ :പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൃശ്ശൂർ സന്ദർശിക്കുകയാണ്. എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അതീവസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

തൃശൂർ നഗരം ഒരുക്കങ്ങൾ പൂർത്തിയായി. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തൃശൂരിലേക്ക് പോകും. തേക്കിൻകാട് മൈതാനം ചുറ്റി അദ്ദേഹത്തിന്റെ റോഡ് ഷോ നടക്കും. മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി സംസാരിക്കും

പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എൻഡിഎ സ്ഥാനാർത്ഥികളുടെ പരിപാടിയിൽ പങ്കെടുത്തതിന് ശേഷമായിരിക്കും തൃശ്ശൂരിലേക്ക് എത്തുക പത്മജക്കൊപ്പം പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുത്തേക്കും

റിപ്പോർട്ടർ കൃഷ്ണ പ്രസാദ്

Spread the News

Leave a Comment

IMG 20260806 WA0051