anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മലമ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ. പ്രഭാകരന്റെ സ്ഥാനാർഥി പര്യടനം

പാലക്കാട്‌ മലമ്പുഴ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എ പ്രഭാകരൻ  അകത്തേത്തറ പഞ്ചായത്തിൽ ഉജ്ജ്വല സ്വീകരണങ്ങളോടെ നടന്നു. ആണ്ടിമഠം, ശാസ്താ നഗർ, ചേപ്പിലമുറി, ചെറങ്ങാട്ടുകാവ്, വടക്കേത്തറ, പപ്പാടി, ഇ.എം.എസ്. നഗർ, ഉമ്മിനി സ്കൂൾ, AKG കോളനി, ദുർഗാ നഗർ എന്നീ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകരുടെയും നാട്ടുകാരുടെയും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

പര്യടനത്തിനിടെ സ്ഥാനാർഥി ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തി, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ചു. പ്രദേശവാസികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കേട്ടറിഞ്ഞ് പരിഹാരങ്ങൾക്ക് ഉറപ്പ് നൽകി. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ പര്യടനം എൽഡിഎഫിന്റെ വിജയ പ്രതീക്ഷകൾക്ക് കൂടുതൽ ശക്തി പകർന്നു.

Spread the News

Leave a Comment

IMG 20260806 WA0051