anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കൊഴിഞ്ഞാമ്പാറയിൽ മാരത്തണിൽ പങ്കെടുത്ത് എൽ ഡി എഫ് സ്ഥാനാർഥി അഡ്വ വി മുരുകദാസ്

ചിറ്റൂർ : കൊഴിഞ്ഞാമ്പാറ അത്‌ലറ്റിക് ക്ലബ്ബ് സംഘടിപ്പിച്ച രണ്ടാമത് മാരത്തൺ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാലു വയസ്സുള്ള കുരുന്നുകൾ മുതൽ 70 വയസ്സുള്ള മുതിർന്നവർ വരെ മാറ്റുരച്ച മത്സരത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസും ഓടിത്തുടങ്ങിയത് കാണികളിലും മത്സരാർത്ഥികളിലും ആവേശം പകർന്നു.

കൊഴിഞ്ഞാമ്പാറ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച മാരത്തൺ അഞ്ച് കിലോമീറ്റർ, പത്ത് കിലോമീറ്റർ വിഭാഗങ്ങളിലായാണ് നടന്നത്. ആയിരത്തി ഇരുന്നൂറോളം പേർ പങ്കെടുത്ത ആവേശപ്പോരാട്ടം കോളേജ് ഗ്രൗണ്ടിൽ തന്നെ സമാപിച്ചു. നാടിന്റെ കായിക സംസ്കാരം വളർത്തുന്ന ഇത്തരം കൂട്ടായ്മകൾ മാതൃകാപരമാണെന്ന് എൽ ഡി എഫ് സ്ഥാനാർഥി അഡ്വ വി മുരുകദാസ് പറഞ്ഞു.

വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാരത്തൺ സംഘടിപ്പിച്ചത്. ക്ലബ്ബ് ഭാരവാഹികളും നാട്ടുകാരും നേതൃത്വം നൽകി.

Spread the News

Leave a Comment

IMG 20260806 WA0051