anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

നാടിന്റെ ഹൃദയം തൊട്ടറിഞ്ഞ് സുമേഷ് അച്യുതന്റെവാഹന പര്യടനം തുടരുന്നു* 

ചിറ്റൂർ : നാടിന്റെ ഹൃദയം തൊട്ടറിഞ്ഞ്, നാട്ടുകാരുടെ അനുഗ്രഹം ഏറ്റുവാങ്ങി ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സുമേഷ് അച്യുതന്റെ വാഹന പര്യടനം തുടരുന്നു. നാലാം ദിനമായ തിങ്കളാഴ്ച രാവിലെ ഏഴരയോടെ പട്ടഞ്ചേരി മണ്ഡലത്തിലെ പനങ്കാവിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് ചെന്താണി പുത്തൻകുടി, അയൻ വീട്ടുചള്ള, നന്ദിയോട് പെരുമാട്ടി മണ്ഡലത്തിലെ വണ്ടിത്താവളം, വിളയോടി, അത്തിമണി എന്നിവിടങ്ങളിലും പര്യടനം നടത്തി. വൈകിട്ട് പെരുവെമ്പ് മണ്ഡലത്തിലെ തണ്ണിശ്ശേരി, കരുമൻകാട്, പെരുവെമ്പ് ചുങ്കം, കുന്നക്കാട് തത്തമംഗലം മണ്ഡലത്തിലെ പള്ളിമൊക്ക്, പാലോട്, അയ്യൻപതി, അമ്പാട്ടു പറമ്പ് എന്നീ സ്ഥലങ്ങളിലും വാഹന പര്യടനം പൂർത്തിയാക്കി. തത്തമംഗലം അമ്പാട്ടുപറമ്പ് അയപ്പൻ കാവിൽ നടന്ന പ്രതിഷ്ഠാ മഹോത്സവത്തിലും സ്ഥാനാർത്ഥി സുമേഷ് അച്യുതൻ പങ്കെടുത്തു.

നാളെ (31-3-2026 ) രാവിലെ ഏഴര മുതൽ പൊൽപ്പുള്ളി മണ്ഡലത്തിലും വൈകിട്ട് നല്ലേപ്പിള്ളി, വടകരപ്പതി മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് വാഹന പര്യടനം തുടരും.

പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഷാനി മണികണ്ഠൻ, വൈസ് പ്രസിഡന്റ് പി.എസ്. ശിവദാസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു നാസർ, ആർ. സദാനന്ദൻ, നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് ഇൻ ചാർജ്ജ് ആർ. പങ്കജാക്ഷൻ, ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റുമാരായ നാഗരാജ്, പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാലതി കൃഷ്ണൻ, വാർഡ് മെമ്പർമാരായ ഷൈലജ, ജയൻ തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment