anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വായനയുള്ള പോലിസ് സമൂഹത്തിന് ജന ഹൃദയങ്ങളിലാണ് സ്ഥാനമെന്ന് അഡ്വ. കെ.എൻ.എ. ഖാദർ

മലപ്പുറം : വായനയുള്ള പോലിസ് സമൂഹത്തിന് ജന ഹൃദയങ്ങളിലാണ് സ്ഥാനമെന്ന് അഡ്വ. കെ.എൻ.എ. ഖാദർ പറഞ്ഞു. മുൻ ജില്ലാ പോലിസ് മേധാവി യു. അബ്ദുൽ കരീമിന്റെ ‘സത്യം വസ്തുത അന്വേഷണം’ എന്ന പുസ്തക പ്രകാശന ചടങ്ങിൽ, പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഷ്ടി ചുരുട്ടുന്ന അധികാരക്കോയ്മ മാടമ്പിയുടെ അടയാളമാണ്. ഉന്നത പോലിസ് ഉദ്യോഗസ്ഥർ എല്ലാ വിഭാഗം ആളുകളുടെയും ജീവിതം അറിയേണ്ടതുണ്ട്. കേരളത്തിലെ പോലിസ് സേനയുടെ അനുഭവ സമ്പത്തു വിവരണാതീതമാണ്. അത് സമൂഹത്തിനു ഗുണകരമാവണമെങ്കിൽ വായന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു.
മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. സി. ശ്രീധരൻ നായർ പുസ്തകം പ്രകാശനം ചെയ്തു. സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സൂപ്പർ അഷ്‌റഫ്‌ അധ്യക്ഷ്യം വഹിച്ചു.
സി.പി. പ്രദീപ് കുമാര്‍ പുസ്തകം പരിചയപ്പെടുത്തി.IMG 20260330 WA0341

പ്രൊഫ. ഡോ. അബൂബക്കര്‍, സുരേന്ദ്രന്‍ മങ്കട,
ഡോ. സജ്‌ന മോള്‍, എൻ എം മെഹ് റലി, സി.എച്ച്. റിയാസ്, മണികണ്ഠന്‍,
സജ്ജൻ ദാസ്
കെ. കുഞ്ഞാലി തുടങ്ങിയവർ പ്രസംഗിച്ചു. യു. അബ്ദുൽ കരീം മറുപടി പ്രസംഗം നടത്തി. സുരേഷ് നീറാട് സ്വാഗതവും
അഡ്വ. സുബിൻ സൈദ് നന്ദിയും പറഞ്ഞു. മാതൃഭൂമി ബുക്സ് ആണ് പ്രസാധനം.

ഫോട്ടോ: യു. അബ്ദുൽ കരീം എഴുതിയ ‘സത്യം വസ്തുത അന്വേഷണം’ പുസ്തകം, മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. സി. ശ്രീധരൻ നായർ, അഡ്വ. കെ. എൻ. എ. ഖാദറിന് നൽകി പ്രകാശനം ചെയ്യുന്നു.

യു. അബ്ദുൽ കരീമിന്റെ ‘സത്യം വസ്തുത അന്വേഷണം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. സി. ശ്രീധരൻ നായർ പ്രസംഗിക്കുന്നു.

Spread the News

Leave a Comment

IMG 20260806 WA0051