anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

യു.ഡി.എഫ് സ്റ്റേജ് ഷോക്കെതിരെ ഭീഷണിയുമായി ജനതാദൾ രംഗത്ത്

ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള സ്റ്റേജ് ഷോയ്ക്ക് എതിരെ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ഭീഷണി. ഇന്ന് ( 6-4- 2026 ) നടത്താനിരുന്ന പ്രശസ്ത സംഗീത സംവിധായകനും കീബോർഡിസ്റ്റുമായ സ്റ്റീഫൻ ദേവസ്യയുടെ പരിപാടിക്കെതിരെയാണ് ജനതാദൾ പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇടതുപക്ഷ സ്ഥാനാർത്ഥി പ്രചാരണ പരിപാടി നടത്തിയ തത്തമംഗലം മേട്ടുപ്പാളയം ഗ്രൗണ്ട് യു.ഡി.എഫിന് പരിപാടി നടത്താൻ മുൻകൂറായി അനുമതി നൽകിയിരുന്നു. എന്നാൽ മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ സ്വാധീനം ഉപയോഗിച്ച് ഗ്രൗണ്ടിൽ പരിപാടി നടത്തുന്നതിനെതിരെ സ്റ്റോപ്പ് മെമ്മോയുമായി ഇടതുപക്ഷ പ്രവർത്തകർ രംഗത്തെത്തി. പിന്നീട് പോലീസിന്റെ മധ്യസ്ഥതയിൽ മറ്റൊരു മൈതാനം പരിപാടി നടത്താൻ വിട്ടു നൽകിയിരുന്നു. എന്നാൽ പഴയകാല കേസുകൾ കുത്തിപ്പൊക്കി ഇടതുപക്ഷ പ്രവർത്തർ
നിലവിൽ അനുവദിച്ച സ്ഥലത്തിനെതിരെയും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. സ്ഥലമുടമയെ ഭീഷണിപ്പെടുത്തി മന്ത്രിയുടെ അറിവോടെയാണ് ഇത്തരം പ്രതിഷേധങ്ങൾ നടത്തുന്നതെന്ന് യു.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു.

Spread the News

Leave a Comment