anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

കല്യാൺ ജ്വല്ലേഴ്സ് INCA (ഇന്ത്യൻ നാഷണൽ സിനി അക്കാദമി) അവാർഡുകളിൽ മലയാള സിനിമയുടെ തിളക്കം.

പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കല്യാൺ ജ്വല്ലേഴ്സ് INCA അവാർഡുകളുടെ ആദ്യ പതിപ്പ് ഏപ്രിൽ 16-ന് മുംബൈ നിതാ അംബാനി കൾച്ചറൽ സെൻട്രറിൽ നടന്നു. 12 ഇന്ത്യൻ ഭാഷകളെ ഉൾപ്പെടുത്തി മികച്ച ചിത്രങ്ങൾ ഉൾപ്പെടെ വിവിധ പ്രധാന കാറ്റഗറികളിൽ അവാർഡുകൾ വിതരണം ചെയ്തു.IMG 20260420 WA0080
മലയാളത്തിൽ നിന്ന് “ലോക: ചാപ്റ്റർ വൺ – ചന്ദ്ര” മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി. നിവിൻ പോളി(സർവ്വം മായ)മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. കല്യാണി പ്രിയദർശൻ (ലോക)മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡൊമിനിക് അരുൺ (ലോക)മികച്ച സംവിധായകനായി, ഷാജി കുമാർ (തുടരും) മികച്ച സിനിമാറ്റോഗ്രാഫറായി,റിയ ഷിബു(സർവ്വം മായ)മികച്ച പുതുമുഖ നടിയായി അവാർഡ് നേടി.IMG 20260420 WA0079(1)
മറ്റൊരു ശ്രദ്ധേയമായ നേട്ടമായത്, മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ (കാന്ത) മികച്ച തമിഴ് നടനുള്ള അവാർഡ് സ്വന്തമാക്കി.
കരൺ ജോഹർ,റാണ ദഗ്ഗുബാട്ടി,ശ്രിയ സരൺ എന്നിവർ അവതാരകരായി എത്തിയതും ചടങ്ങിന് കൂടുതൽ ഭംഗി കൂട്ടി.
പി ആർ ഒ-എ എസ് ദിനേശ്,മനു ശിവൻ.

Spread the News

Leave a Comment