anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പരിസ്ഥിതി ദിനാചരണം നടത്തി

അമ്പലപ്പാറ: വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ഇ. രമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം. ശശികുമാർ അധ്യക്ഷത വഹിച്ചു.

ടി.എസ്. സജ്ഞീവ്, പി. ഹർഷ എന്നിവർ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്ന് ഇ. രമേഷ് വിദ്യാലയ പരിസരത്ത് വൃക്ഷത്തൈ നട്ടു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം, ഹരിത പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനും പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനും പരിപാടികൾ സഹായകമായി.

Spread the News

Leave a Comment

IMG 20260806 WA0051