anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചങ്ങമ്പുഴ പ്രബന്ധ പുരസ്കാര വിതരണവും കവിതാലാപന മത്സരവും നാളെ

കണ്ണൂർ: ചെറുശ്ശേരി സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ “ചങ്ങമ്പുഴ കവിതകളിലെ കേരളീയത ” എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധ മത്സര വിജയികൾക്കുള്ള പുരസ്കാര വിതരണവും ചങ്ങമ്പുഴ കവിതാലാപന മത്സരവും നാളെ രാവിലെ 10.30 ന് ( 11:7.26) കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടക്കും. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: പി. ഇന്ദിര പരിപാടികളുടെ ഉദ്ഘാടനവും പുരസ്കാര വിതരണവും നിർവ്വഹിക്കും. സാഹിത്യവേദി പ്രസിഡണ്ട് ടി.കെ. ഡി. മുഴപ്പിലങ്ങാടിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ജവഹർ ലൈബ്രറി സെക്രട്ടറി സുധീർ പയ്യനാടൻ, കണ്ണൂർ ബ്ളൂ ഇങ്ക് ബുക്സ് മാനേജിങ് ഡയരക്ടർ സി.പി.ചന്ദ്രൻ എന്നിവർ ആശംസ നേരും.സാഹിത്യ വേദി സെക്രട്ടറി സുഗതൻ ഇ.വി.സ്വാഗതവും കഥാകൃത്ത് ശശീന്ദ്രൻ ചാല നന്ദിയും പറയും വിഷ്ണുപി.എ., എ .സെബാസ്റ്റ്യൻ, അജന്യ കെ. ,അനശ്വര ശുഭ എന്നിവരാണ് ചങ്ങമ്പുഴപ്രബന്ധ മത്സര വിജയികൾ.

IMG 20260710 WA0088

Spread the News

Leave a Comment

IMG 20260806 WA0051