പാലക്കാട്: മന്ത്രി കെഎ തുളസിയുടെ ഡ്രൈവർ ഡിവൈഎഫ്ഐ നേതാവെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ഡ്രൈവറെ നിയമച്ചതിനെതിരെ യൂത്ത്കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി സതീഷ് തിരുവാലത്തൂർ ആണ് രംഗത്തെത്തിയത്. മുണ്ടൂരിലെ ഡിവൈഎഫ്ഐ നേതാവ് നിതിനെയാണ് ഡ്രൈവറായി നിയമിച്ചതെന്നാണ് ആരോപണം. സ്റ്റാഫിൽ ഇത്തരത്തിലാണ് നിയമനങ്ങൾ നടത്തുന്നതെങ്കിൽ മന്ത്രിമാരെ തെരുവിൽ തടയുമെന്ന് സതീഷ് തിരുവാലത്തൂർ ഫേസ്ബുക്ക് പോസ്‌റ്റിൽ താക്കീത് നൽകി. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തനിക്കൊപ്പം സജീവമായി പ്രവർത്തിച്ചയാളാണ് നിതിൻ എന്ന് മന്ത്രി കെ എ തുളസി പ്രതികരിച്ചു.