anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തന്ത്രി സ്ഥാനത്തു നിന്നും തന്നെ ഒഴിവാക്കണമെന്ന് രാജീവ് തന്ത്രി

തിരുവനന്തപുരം. ശബരിമല തന്ത്രിസ്ഥാനത്തുനിന്നും തന്നെ ഒഴിവാക്കി പകരം മകന് തന്റെ സ്ഥാനം നൽകണമെന്ന് രാജീവ് തന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകി. എന്നാൽ ഇക്കാര്യത്തിൽ അന്തിമ നടപടി കൈക്കൊള്ളേണ്ടത് ഹൈക്കോടതിയാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. വരുന്ന ശബരിമല സീസണിൽ ഊഴപ്രകാരം രാജീവ് തന്ത്രിക്കാണ് ശബരിമലയിലെ തന്ത്രസ്ഥാനം. സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ രാജീവ് തന്ത്രി അസുഖബാധിതനായി ചികിത്സയിലാണ്. തന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് തന്ത്രി സ്ഥാനം മകന് നൽകണമെന്ന്  ആവശ്യപ്പെട്ടത്. ശബരിമല മേൽശാന്തി കൂടിക്കാഴ്ചയിൽ തന്ത്രി പങ്കെടുക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051