anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു എന്ന് എന്ന പിണറായി വിജയൻ

തിരുവനന്തപുരം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായി വിജയൻ ഇങ്ങനെ കുറിച്ചത്.

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടക്കുന്ന സമരം ആഴ്ചകൾ പിന്നിട്ട് ശക്തമാവുകയാണ്. സിജെപി പ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ് ചുക്ക് ആരംഭിച്ച സമരത്തിന് ഇടത് വിദ്യാർത്ഥി സംഘടനകൾ ആദ്യം മുതൽ തന്നെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും എംപിമാരും സമരത്തിൻ്റെ ഭാഗമായി. സിപിഎം ജനറൽ സെക്രട്ടറിയും കേന്ദ്ര നേതാക്കളും എംപിമാരും പോലീസ് അതിക്രമത്തിനെ ചെറുത്ത് സംരക്ഷണ വലയം തന്നെ തീർത്തിരുന്നു. പോലീസിനൊപ്പം ലാത്തിയുമായി ഗുണ്ടാസംഘവും സമരക്കാരെ അക്രമിക്കുന്നതായി വാർത്തകൾ പുറത്ത് വരികയാണ്.ഇന്നലെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും സമരക്കാർക്ക് പിന്തുണയുമായി വന്നു. ലോക് സഭയിലും നീറ്റ് പരീക്ഷാ ക്രമക്കേടും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരവും ഉന്നയിക്കുവാൻ പ്രതിപക്ഷം ശ്രമിച്ച് വരികയാണ്. കേന്ദ്ര സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്തോറും കൂടുതൽ ജനപിന്തുണ ആർജ്ജിക്കുകയാണ്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ്  രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.

മുൻ മുഖ്യമന്ത്രിയും ഇപ്പോൾ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഈ കുറിപ്പ് ഇപ്പോൾ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു

Spread the News

Leave a Comment

IMG 20260806 WA0051