anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചെർപ്പുളശ്ശേരി: ലയൺസ് ക്ലബ്ബ് ചെർപ്പുളശ്ശേരിയും ചെർപ്പുളശ്ശേരി സർക്കാർ ആയുർവേദ ഡിസ്പൻസറിയും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.IMG 20260728 WA0107
ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഗീത എസ്. കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെർപ്പുളശ്ശേരി നഗരസഭ വൈസ് ചെയർമാൻ സി. ജയകൃഷ്ണൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ശശികുമാർ ഗീതാഞ്ജലി, കെ. ഉണ്ണികൃഷ്ണൻ, എം. മനോഹരൻ, മുരളി മേനോൻ, സത്യനാരായണൻ, ഉദേഷ്, കൗൺസിലർ അനിത, ഡോ. മൊയ്തീൻ കുട്ടി, ഡോ. നടാഷ (മെഡിക്കൽ ഓഫീസർ, ചെർപ്പുളശ്ശേരി) തുടങ്ങിയവർ സംസാരിച്ചു.
ക്യാമ്പിൽ പങ്കെടുത്ത നൂറോളം പേർക്ക് സൗജന്യ രോഗനിർണ്ണയവും പകർച്ചവ്യാധി പ്രതിരോധത്തിനായുള്ള ആയുർവേദ മരുന്നുകളും വിതരണം ചെയ്തു.

Spread the News

Leave a Comment

IMG 20260806 WA0051