anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ കൗൺസിലിംഗ് ക്ലാസും ലഹരിവിരുദ്ധ ഫ്ലാഷ് മോബും സംഘടിപ്പിച്ചു

അമ്പലപ്പാറ: വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കൗൺസിലിംഗ് ക്ലാസ് പ്രധാനാധ്യാപകൻ എം. ശശികുമാർ ഉദ്ഘാടനം ചെയ്തു.

സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ അധ്യക്ഷത വഹിച്ചു. അമ്പലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ അഡോളസന്റ് ഹെൽത്ത് കൗൺസിലർ കെ. രേഷ്മ ക്ലാസിന് നേതൃത്വം നൽകി. കൗമാരപ്രായത്തിൽ ശാരീരികവും മാനസികവുമായ ആരോഗ്യം, ആത്മവിശ്വാസം, വികാരനിയന്ത്രണം, ജീവിതനൈപുണ്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവത്കരണം നടത്തി. ടീൻസ് ക്ളബ്ബ് കൺവീനർ ശരണ്യമേനോൻ, കെ. ഐ. ദിയ ഫാത്തിമ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾ ലഹരിക്കെതിരെ ഫ്ളാഷ് മോബ് അവതരിപ്പിക്കുകയും ചെയ്തു

Spread the News

Leave a Comment

IMG 20260806 WA0051