anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

കാൽ നൂറ്റാണ്ടിലധികമായി ട്രഷറർ സ്ഥാനത്ത് എ രാമകൃഷ്ണൻ

ചെർപ്പുളശ്ശേരി. കഴിഞ്ഞ 25 ൽ അധികം വർഷമായി ചെർപ്പുളശ്ശേരി പ്രസ് ക്ലബ്ബിന്റെ ട്രഷറർ സ്ഥാനത്ത് കെ രാമകൃഷ്ണൻ സജീവമാണ്. പ്രസിഡന്റ് സെക്രട്ടറിയും എല്ലാം പലപ്പോഴും മാറുമെങ്കിലും ട്രഷറർ സ്ഥാനത്ത് അങ്ങാടിക്കുനത് രാമകൃഷ്ണൻ മാത്രമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. മികച്ച പ്രവർത്തനം കൊണ്ട് തന്റെ കർമ്മമേഖലയിൽ ഒട്ടേറെ പുരോഗതികൾ കൈവരിക്കുവാൻ രാമകൃഷ്ണന് കഴിഞ്ഞിട്ടുണ്ട് എസ്എൻഡിപിയുടെ സജീവ കമ്മിറ്റി അംഗം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗം, പുത്തനാനിക്കൽ ഭഗവതി ക്ഷേത്രം കമ്മിറ്റികളിലെ അംഗം, നന്മ ലൈബ്രറി അംഗം, ആർദ്രം പാലിയേറ്റീവ് കെയർ സെന്റർ അംഗം എന്നിവയുടെ എല്ലാം പ്രവർത്തനങ്ങളിലും രാമകൃഷ്ണൻ സജീവമാണ്.  കഴിഞ്ഞ 10 വർഷത്തിലധികമായി പത്രപ്രവർത്തനരംഗത്തു രാമകൃഷ്ണൻ സജീവമല്ലെങ്കിലും പ്രസ് ക്ലബ്ബിൽ സജീവ സാന്നിധ്യമാണ്.  ജയചന്ദ്രൻ പ്രസിഡണ്ടും ഉനൈസ്  സെക്രട്ടറിയും ആയ കമ്മിറ്റിയാണ് പ്രസ് ക്ലബ്ബിന്റെ ഭരണത്തിൽ ചുമതലകൾ വഹിക്കുന്നത്.

IMG 20260731 WA0105 (1)IMG 20260731 WA0106 (1)

Spread the News

Leave a Comment