കൊച്ചി. കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. കൊച്ചിയിൽ ഇന്നലെയും ഇന്നും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെ തുടർന്ന് വാഹനഗതാഗതം അടക്കം പ്രതിസന്ധിയിലാണ്. പാലക്കാട് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മഴ കനക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും അറിയിക്കുന്നത്. കർക്കടകമഴ ഇത്തവണ വൈകി വന്നതാണ് അമിതമായ വെള്ളക്കെട്ടുകൾക്ക് കാരണമായതെന്നാണ് അനുഭവസ്ഥർ പറയുന്നത്.