anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

വിശ്വസംവാദകേന്ദ്രം പ്രചാര പക്ഷം ആഗസ്റ്റ് 1 മുതല്‍ 15 വരെ

കൊച്ചി: വിശ്വാ സംവാദ കേന്ദ്രം പ്രചാര പക്ഷം ആഗസ്ത് ഒന്ന് മുതൽ 15 വരെ നടക്കും. ദേശവിരുദ്ധ പ്രചാരണങ്ങളും വ്യാജ ആഖ്യാനങ്ങളും തുറന്നുകാട്ടി മാധ്യമ മേഖലയില്‍ വാർത്തയുടെ വസ്തുത അവതരിപ്പിച്ച് പ്രവര്‍ത്തിക്കുന്ന വിശ്വസംവാദകേന്ദ്രം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പ്രചാരപക്ഷാചരണം.

ആഗസ്റ്റ് ഒന്നിന് ആര്‍എസ്എസ് ദക്ഷിണക്ഷേത്രീയ സഹബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണനുമായുള്ള പ്രത്യേക അഭിമുഖത്തോടെയാണ് പ്രചാര പക്ഷത്തിന് തുടക്കമാകുന്നത്.  രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാര്‍ വിഭാഗത്തിന്റെ കാര്യാലയമായ വിശ്വസംവാദകേന്ദ്രത്തിന് ഉത്തര, ദക്ഷിണ കേരള പ്രാന്തങ്ങളിൽ പ്രത്യേകം സംവിധാനങളുണ്ട്.  ഉത്തരകേരള വിഎസ്കെയുടെ ഓഫീസ് കോഴിക്കോട് കേന്ദ്രീകരിച്ചും ദക്ഷിണ കേരള വിഎസ്കെയുടെ ഓഫീസ് എറണാകുളം കേന്ദ്രീകരിച്ചും ആണ് പ്രവര്‍ത്തിക്കുന്നത്.

രാജ്യത്തുണ്ടാകുന്ന ഏത് സുപ്രധാന വാര്‍ത്തകളും സംബന്ധിച്ച് ശരിയായ വിവരശേഖരണം സാധ്യമാക്കുന്നതിൽ മുഖ്യമായ പങ്കുവഹിക്കുന്നുണ്ട് വിശ്വസംവാദകേന്ദ്രം. ദേശീയ വിഷയങ്ങളിലും സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിലും സിംപോസിയങ്ങളും സെമിനാറുകളും നിരന്തരം സംഘടിപ്പിക്കുന്ന വിശ്വസംവാദകേന്ദ്രം പ്രമുഖ ചിന്തകന്മാരുടേയും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭരുടേയും വിജ്ഞാനപ്രദമായ അഭിമുഖങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.
ആർ എസ് എസ് സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളുടേയും ഡോക്യുമെന്റേഷന്‍, സംഘവാര്‍ത്തകളുടെ വിതരണം, രാഷ്ട്രത്തിന് അനുകൂലവും പ്രതികൂലവുമായി നടക്കുന്ന പ്രചാരണങ്ങളുടേയും വാര്‍ത്തകളുടേയും ശേഖരണം, സംഘാശയങ്ങളുടെ ദൃശ്യ-ശ്രവ്യ ആവിഷ്‌കാരങ്ങള്‍, പൊതുപരിപാടികളുടെ തത്സമയ സംപ്രേഷണം ഇതെല്ലാം ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിഎസ്കെയുടേത്.

വിശ്വസംവാദ കേന്ദ്രം പ്രചാര പക്ഷം ആഗസ്റ്റ് 1-15 വരെ
https://vskkerala.com/vsk-sm-links/
Spread the News

Leave a Comment