anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

പാലായിലും ഈരാറ്റുപേട്ടയിലും ഉരുൾപൊട്ടൽ സാധ്യത.. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പൻ എംഎൽഎ

പാലാ . ശക്തമായ മഴയെ തുടർന്ന് തലനാട്, മൂന്നിലവ് പഞ്ചായത്തുകളിൽ ഉരുൾപൊട്ടൽ ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്. അതുപോലെ ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും രൂക്ഷമായ വെള്ളപ്പൊക്ക സാഹചര്യം നിലനിൽക്കുകയാണ്. പാലയിലെ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും എല്ലാം വെള്ളം കയറി തുടങ്ങിയിരിക്കുകയാണ്.

പാലാ നിയോജക മണ്ഡലത്തിലും അടിയന്തര സാഹചര്യം നിലനിൽക്കുന്നതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജില്ലാ കളക്ടറുമായും ദുരന്തനിവാരണ വിഭാഗം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുകയും തുടർനടപടികൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു.

നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ സജ്ജരാകുക. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക. ഔദ്യോഗിക അറിയിപ്പുകളും ദുരന്തനിവാരണ സേനയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

നമ്മുടെ എല്ലാവരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനം. ജാഗ്രത പാലിക്കുക. എന്ന് മാണിസി കാപ്പൻ അറിയിച്ചു

 

Spread the News

Leave a Comment