കോട്ടയം പൂഞ്ഞാർ മണ്ണിടിച്ചിൽ രണ്ടു മരണം സ്ഥിരീകരിച്ചു
കോട്ടയം: ജില്ലയിൽ കനത്ത മഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ ദുരന്തത്തിൽ രണ്ടു മരണം സ്ഥിരീകരിച്ചു.
പൂഞ്ഞാർ തെക്കേക്കരയിൽ പയ്യാനിത്തോട്ടത്ത് മണപ്പാട് വീട്ടിൽ റെജീന ജോണി (50) , മകൻ
ജോസഫിൻ ജോണി (28) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച (ഓഗസ്റ്റ് 1) പുലർച്ചെ നാലരയോടെയായിരുന്നു അപകടം.