anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെറുപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ ആനയൂട്ട് ഭക്തിസാന്ദ്രമായി

ചെർപ്പുളശ്ശേരി. വള്ളുവനാട്ടിലെ പ്രസിദ്ധമായ ശ്രീ പുത്തനാല്‍ക്കൽ ഭഗവതി ക്ഷേത്രത്തിലെ ആനയൂട്ട് ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപിച്ചു. രാവിലെ അഞ്ചുമണിക്ക് ക്ഷേത്രം തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിയുടെയും, വിഷ്ണു നമ്പൂതിരിയുടെയും, കാർമികത്വത്തിൽ നടന്ന ആയിരത്തി എട്ടു നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു.IMG 20260802 WA0061തുടർന്നു നടന്ന ഗജപൂജയിൽ ചെർപ്പുളശ്ശേരി അയ്യപ്പൻ എന്ന ആനയെ പ്രത്യക്ഷ ഗണപതിയായി സങ്കൽപ്പിച്ചു കൊണ്ടുള്ള പൂജകളാണ് നടന്നത്.IMG 20260802 WA0056(1)പ്രതികൂല കാലാവസ്ഥയിലും നൂറുകണക്കിനാളുകൾ ആനയൂട്ടിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിരുന്നു. ഗണപതിഹോമം ബുക്ക് ചെയ്തവർക്കും ആനയൂട്ട് ബുക്ക് ചെയ്തവർക്കും പ്രസാദങ്ങൾ വിതരണം ചെയ്തു.IMG 20260802 WA0058തുടർന്ന് നടന്ന പ്രസാദഊട്ടിൽ നിരവധി ആളുകൾ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051