ചെർപ്പുള്ളശ്ശേരി | മെന്റലിസം, ഹിപ്നോട്ടിസം രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ചെർപുള്ളശ്ശേരി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഇരട്ട അംഗീകാരം നേടി.
ചെർപ്പുള്ളശ്ശേരി ടൗണിൽ തൃക്കണാംകുന്നത്ത് മുജിബ് TKM മകൻ മുഹമ്മദ് ഫിസാൻ (10)ടെലികിനസിസ് മെന്റലിസം ഇഫക്റ്റ്സ് വിഭാഗത്തിലും ഹിപ്നോട്ടിക് ആം കാറ്റലപ്സി & ഹിപ്നോട്ടിക് ഗ്ലൗവ് അനസ്‌തീഷ്യ (ഫ്ലെയിം ടച്ച് ഡെമോൺസ്ട്രേഷൻ) വിഭാഗത്തിലും ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കി. ഈ രണ്ട് വിഭാഗങ്ങളിലെയും പ്രകടനങ്ങൾക്കാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ഔദ്യോഗിക അംഗീകാരം നൽകിയത്. ഇന്ത്യൻ ചരിത്രത്തിൽ ഹിപ്നോട്ടിസം വിഭാഗത്തിൽ ആദ്യമായാണ് ഇത്തരമൊരു അംഗീകാരം ലഭിക്കുന്നതെന്നും ശ്രദ്ധേയമാണ്.
കോഴിക്കോട് ഹോട്ടൽ എക്സ്പ്ലോറയിൽ നടന്ന വർണാഭമായ ചടങ്ങിൽ പാത്മിയ ഇന്റർനാഷണൽ അക്കാദമിയുടെ അമരക്കാരനായ ഷെരീഫ് മാസ്റ്ററുടെ സാന്നിധ്യത്തിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനുമായ ആർ. കെ. മലയത്ത് മുജിബിനും ഫിസാനും പുരസ്കാരം സമ്മാനിച്ചു.
പാത്മിയ ഇന്റർനാഷണൽ അക്കാദമിയിൽ നിന്ന് മെന്റലിസത്തിലും, ഹിപ്നോട്ടിസത്തിലും, മെസ്മറിസത്തിലും പരിശീലനം നേടിയ മുജിബ് ഒരു സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റ് കൂടിയാണ്.
ഭാര്യ:ഫൗസിയ മക്കൾ ഫിബ ടി കെ,,ഫിസാൻ ടി കെ ഫിഹാൻ.
ഷൗക്കത്ത് അലി.ഒ.കെ ചെര്‍പ്പുളശ്ശേരി