anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തൃക്കടീരി സ്കൂളിലെ വിദ്യാർത്ഥി മർദ്ദനം.. അധ്യാപകനെതിരെ നടപടി വേണമെന്ന് കെ എസ് യു.. ഗേറ്റ് പൂട്ടി

ചെർപ്പുളശ്ശേരി. കഴിഞ്ഞ ദിവസമാണ് തൃക്കടീരി പി ടി എം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ നൗഷാദ് വിദ്യാർത്ഥിയെ മർദ്ദിച്ചതുമായി സംബന്ധിച്ച് പരാതി ഉയർന്നത്. വിദ്യാർത്ഥി ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇന്ന് രാവിലെ കെഎസ്‌യു പ്രവർത്തകർ സ്കൂളിന്റെ ഗേറ്റ് പുറത്തുനിന്നും പൂട്ടി. അധ്യാപകനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ   കനത്ത സമരങ്ങളിലേക്ക് മാറുമെന്ന് കെഎസ്‌യു മുന്നറിയിപ്പ് നൽകി. സ്കൂൾ ഗേറ്റ് രാവിലെ എട്ടു മണിയോടെ പൂട്ടി എന്നാണ് നാട്ടുകാർ പറയുന്നത്

. എസ്എഫ്ഐ ഇന്നലെ തന്നെ കാര്യത്തിന്റെ ഗൗരവം എടുക്കുകയും അധ്യാപകനെതിരെ നടപടി വേണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാവിലെ 10 മണിക്ക് കെഎസ്‌യു അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ സ്കൂളിൽ സമരവുമായി രംഗത്തുവരും എന്ന് തന്നെയാണ് അറിയുന്നത്. എന്നാൽ കാര്യങ്ങൾ പറഞ്ഞു തീർക്കാനാണ് തങ്ങൾ ശ്രമിക്കുന്നത് എന്നും അധ്യാപകനും വിദ്യാർത്ഥിയും തങ്ങളുടെ സ്കൂളിൽ ആയതുകൊണ്ട് പ്രശ്നങ്ങൾ പറഞ്ഞു തീർക്കുമെന്നുമാണ് ഹെഡ് ടീച്ചറുടെ ന്യായീകരണം.

Spread the News

Leave a Comment

IMG 20260806 WA0051