anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ലഹരിക്കെതിരെ “ഐ ക്യാൻ”: എസ്.പി.സി കേഡറ്റുകൾക്കായി ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചു

 

1786176716690

പാലക്കാട്: ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി (SPC) ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി (IMA) സഹകരിച്ച് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ “ഐ ക്യാൻ” (I Can) ആരംഭിച്ചു. പാലക്കാട് ജില്ലാ പോലീസ് ഓഫീസ് അനെക്സിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി  അബ്ദുൽ റഷി IPS ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

യുവതലമുറയെ ലഹരിയുടെ വിപത്തുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനും ഇത്തരത്തിലുള്ള ബോധവൽക്കരണ പരിപാടികൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അഡിഷണൽ SP . സിനോജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ലഹരി ഉപയോഗത്തിന്റെ മാനസിക-ശാരീരിക ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വിദഗ്ദ്ധ ഡോക്ടർമാർ ക്ലാസുകൾ നയിച്ചു. പാലക്കാട് സൈക്യാട്രിക് ഗിൽഡിനെ പ്രതിനിധീകരിച്ച് പ്രമുഖ മനോരോഗ വിദഗ്ദ്ധരായ Dr. കിരൺ നാഥ് ജി, Dr. ജോയൽ ദേവസ്യ, Dr. പ്രേമദാസൻ C.D., Dr. സജൽ സത്യദേവൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

IMA യെ പ്രതിനിധീകരിച്ച് ഫിസിഷ്യൻസ് അസോസിയേഷൻ പ്രസിഡന്റ് Dr. അരുൺ എൻ.എം. സംസാരിച്ചു. എസ്.പി.സി പ്രൊജക്റ്റ് അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ SI നന്ദകുമാർ. ടി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. ജില്ലയിലെ നിരവധി സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും അധ്യാപകരും പോലീസുദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051