anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഗവേഷണപ്രബന്ധങ്ങളുടെ സമാഹാരം പ്രകാശനം ഇന്ന് കണ്ണൂരിൽ

IMG 20260806 WA0051

കണ്ണൂർ: കലാ-മാനവിക വിഷയങ്ങളിലെ ഗവേഷകരുടെ പി.എച്ച്.ഡി പ്രബന്ധങ്ങളുടെ സംക്ഷിപ്തരൂപങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പുസ്തകം ഇന്ന് കണ്ണൂരിൽ പ്രകാശനം ചെയ്യും. ഡോ. എ. കെ. നമ്പ്യാരുടെ മാർഗനിർദേശത്തിൽ വിവിധ മേഖലകളിൽ ഗവേഷണം നടത്തിയവരുടെ പ്രബന്ധങ്ങളുടെ സംഗ്രഹങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ശ്വേതാ മംഗലത്ത് പറഞ്ഞു

ഇതിൽ “Aesthetics and Communication: A Study Based on Mohiniyattam Broadcast on Television” എന്ന പി.എച്ച്.ഡി ഗവേഷണപ്രബന്ധത്തിന്റെ മലയാളം സംഗ്രഹവും ഒരു അധ്യായമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. “സൗന്ദര്യശാസ്ത്രവും ആശയസംവേദനവും: ടെലിവിഷനിലെ മോഹിനിയാട്ടം പ്രക്ഷേപണങ്ങളെ ആസ്പദമാക്കിയ പഠനം” എന്ന പേരിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രസിദ്ധീകരണത്തിന് പിന്നിൽ പ്രവർത്തിച്ച എഡിറ്റർ ഡോ. ദീപേഷ് കരിമ്പുങ്കര ഉൾപ്പെടെയുള്ള എഡിറ്റോറിയൽ ടീമിനും മാർഗദീപത്തിലെ മുഴുവൻ അംഗങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ടാണ് ഗവേഷക തന്റെ സന്തോഷം പങ്കുവെച്ചത്.

കലാ-മാനവിക മേഖലകളിലെ ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ പ്രസിദ്ധീകരണം ഗവേഷകർക്കും അക്കാദമിക് സമൂഹത്തിനും പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ. പുസ്തക പ്രകാശനം ഇന്ന് കണ്ണൂരിൽ നടക്കും.

Spread the News

Leave a Comment

IMG 20260806 WA0051