anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സായി സ്നേഹതീരം ഹോസ്റ്റലിൽ നഗരവനം പദ്ധതി: വിവിധ ഇനം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു

പെരിന്തൽമണ്ണ. നഗരത്തിലെ പൊതു ഇടങ്ങൾ ഹരിതവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന നഗരവനം പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണയിലെ സായി സ്നേഹതീരം ഹോസ്റ്റൽ അങ്കണത്തിൽ വിവിധ ഇനം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.IMG 20260814 WA0106 (1)

സാമൂഹ്യ പ്രവർത്തകൻ സി.വി. സദാശിവൻ രുദ്രാക്ഷത്തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ  ബാലകൃഷ്ണൻ ആനമങ്ങാടിന്റെ നേതൃത്വത്തിലാണ് നഗരവനം ഒരുക്കുന്നത്. കെ.ആർ. രവി, വനമിത്ര പുരസ്കാര ജേതാവ്  ഗിരിജ ബാലകൃഷ്ണൻ സായി സ്നേഹതീരം ഹോസ്റ്റലിലെ കുട്ടികൾ, ജീവനക്കാർ എന്നിവരും തൈ നടീലിൽ പങ്കാളികളായി. രുദ്രാക്ഷം, കമണ്ഡലു, നാഗപ്പൂമരം, താന്നി, അശോകം, രക്തചന്ദനം, കൊടമ്പുളി തുടങ്ങിയ വിവിധ ഇനം വൃക്ഷങ്ങളുടെ തൈകളാണ് നട്ടുപിടിപ്പിച്ചത്. ഹോസ്റ്റൽ പരിസരം പ്രകൃതിസൗഹൃദമായ ഒരു കാവായി മാറ്റിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.IMG 20260814 WA0104 (1)

പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ നട്ടുപിടിപ്പിച്ച തൈകൾ എല്ലാം വളർന്ന് വലിയ മരങ്ങളായതായി സംഘാടകർ അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051