ഗുരുവായൂർ. വിവാഹങ്ങൾ നടത്താൻ ഗുരുവായൂർ ക്ഷേത്രനടയിൽ ഒരു പുതിയ മണ്ഡപം കൂടി. ചിങ്ങപ്പുലരിയിൽ രാവിലെ ഏഴു മണിയോടെയായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ എ .വി.ഗോപിനാഥ് പുതിയ കല്യാണമണ്ഡപത്തിൻ്റെ സമർപ്പണം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗ ങ്ങളായ സി.മനോജ്, മനോജ് ബി നായർ എന്നിവർ സന്നിഹിതരായി. ചെന്നൈ സ്വദേശി വഴിപാടായി നിർമ്മിച്ച് നൽകിയതാണ് ഈ മണ്ഡവം. ചടങ്ങിൽ ഡി. എ, കെ.ഗീത,ക്ഷേത്രം അസി.മാനേജർ എ.വി.പ്രശാന്ത്, ക്ഷേത്രം ജീവനക്കാർ എ ന്നിവർ പങ്കെടുത്തു. ക്ഷേത്രം നടയിലെ 5-ാമത്തെ കല്യാണ മണ്ഡപം ആണിത്..