anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓക്‌സിജന്‍ ഷോറൂമുകളില്‍ ‘ഒന്നൊന്നര ഓണം സെയില്‍’ 24 വരെ 2.5 ലക്ഷം രൂപയുടെ 50 ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ 99,000 രൂപയ്ക്ക്

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ ന്യൂജെന്‍ ഓണം ക്യാമ്പയിന്റെ ഭാഗമായി 18 മുതല്‍ 24 വരെ ‘ഒന്നൊന്നര ഓണം സെയില്‍’ നടത്തും. 2.5 ലക്ഷം രൂപയുടെ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ 99,000 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. മൊബൈല്‍ ഫോണ്‍ 8999 രൂപ മുതലും 5 ജി മൊബൈല്‍ ഫോണ്‍ 12,900 രൂപ മുതലും ലഭ്യമാണ്. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ വിലമതിക്കുന്ന ഇഷ്ട്ടമുള്ള ഗാഡ്ജറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.IMG 20260818 WA0139

എല്‍ഇഡി ടിവി 7999 രൂപ മുതലും വാഷിംഗ് മെഷീന്‍ 7499 രൂപ മുതലും സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് 11,499 രൂപ മുതലും ഒന്നൊന്നര ഓണം സെയിലില്‍ ലഭ്യമാണ്. 31,990 രൂപ മുതലാണ് ലാപ്ടോപ്പുകളുടെ പ്രാരംഭവില. ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4999 രൂപ വിലമതിക്കുന്ന ഓണം ലാപ്ടോപ്പ് കിറ്റ് സമ്മാനം. ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊന്ന് സൗജന്യം. എയര്‍ഫ്രയറിനോടൊപ്പം ഇടിയപ്പം മെഷീനും ഇന്‍ഡക്ഷന്‍ കുക്കറിനോടൊപ്പം 3 ലിറ്റര്‍ പ്രെഷര്‍ കുക്കറും വാക്വം ക്ലീനറിനോടൊപ്പം നാല് ലിറ്റര്‍ എയര്‍ ഫ്രയറും സൗജന്യം.
ഗാഡ്ജെറ്റുകള്‍ക്ക് സ്പെഷ്യല്‍ ഓഫറാണ് ഒന്നൊന്നര ഓണം സെയിലില്‍ ഉള്ളത്. സ്മാര്‍ട്ട് വാച്ച് 599 രൂപ മുതലും നെക്ബാന്‍ഡ് 99 രൂപ മുതലും ലഭ്യമാണ്. എപ്സണ്‍ പ്രിന്ററുകള്‍ 13,990 രൂപയില്‍ ലഭ്യമാണ്. ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററി ഓഫറില്‍ സ്വന്തമാക്കാം. പഴയ ബാറ്ററിക്ക് 4000 രൂപ ഉറപ്പായ എക്‌സ്ചേഞ്ച് ബോണസ്. നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓണം ഓഫറുകള്‍ ഓക്‌സിജന്‍ ഷോറൂമില്‍ ലഭിക്കും. 30 മാസം വരെ പലിശ രഹിത വായ്പ സൗകര്യവും ഉണ്ട്. ഓണം ക്യാമ്പയിന്റെ ഭാഗമായുള്ള നറുക്കെടുപ്പിലൂടെ ഥാര്‍ റോക്‌സ്, ബിഎംഡബ്യു ബൈക്ക്, ഡയമണ്ട് നെക്ലെസുകള്‍, വിദേശയാത്രകള്‍ തുടങ്ങി 30 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്. ഫോണ്‍: 9020100100.

Spread the News

Leave a Comment

IMG 20260806 WA0051